General News

മണി രാജിവെയ്ക്കും വരെ നിരാഹാരം- പെമ്പിളെ ഒരുമെ

Tue, Apr 25, 2017

Arabianewspaper 1203
മണി രാജിവെയ്ക്കും വരെ നിരാഹാരം- പെമ്പിളെ ഒരുമെ

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളെ അപമാനിച്ച മന്ത്രി എം എം മണി രാജിവെയ്ക്കും വരെ നിരാഹാര സമരം പ്രഖ്യാപിച്ച് പെമ്പിളെ ഒരുമെ നേതാക്കള്‍,. രാജിവെയ്ക്കില്ലെന്നും പെമ്പിളെ ഒരുമെ പ്രവര്‍ത്തകരെ അധിക്ഷേപിച്ചും മണി തുടരുന്നതാണ് ഇവരെ ചൊടിപ്പിച്ചത്.


തങ്ങള്‍ കുത്തിയിരിപ്പു സമരം തുടങ്ങി രണ്ടു ദിവസം പിന്നിട്ടപ്പോളും ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്ത മന്ത്രി മണി, താന്‍ പറഞ്ഞതില്‍ മറ്റുള്ളവര്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും അങ്ങിനെ തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുമെന്നുമാണ് പറഞ്ഞത്. ഇതിനു ശേഷവും മന്ത്രി തുടരുന്നത് തങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് പെമ്പിളെ ഒരുമൈ നേതാക്കള്‍ പറയുന്നു. പെമ്പിളെ ഒരുമെ നേതാക്കളായ ഗോമതി, കൗസല്യ എന്നിവരാണ് നിരാഹാരം നടത്തുന്നത്.


സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ലതിക സുഭാഷ്, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ഇവിടെയുണ്ട്. ആം ആദ്മി നേതാവ് സി ആര്‍ നീലകണ്ഠന്‍ ഇന്നലെ സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.


നിയമ സഭാ സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ ഇവരുടെ സമരം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും തീരുമാനി്ച്ചിരിക്കുന്നത്. എന്നാല്‍, തോട്ടം തൊഴിലാളികള്‍ ഇവരുടെ സമരത്തോട് നിസംഗത പുലര്‍ത്തുകയാണ്.


പണി കളഞ്ഞ് സമരത്തിന് ഇറങ്ങിയാല്‍ തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്ന് ഇവരില്‍ ചിലര്‍ പറഞ്ഞു, എന്നാല്‍, തോട്ടം തൊഴിലാളികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്നും പട്ടയ മേളയില്‍ ഭൂമി നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ചിലര്‍ പറയുന്നുു .


പെമ്പിളെ ഒരുമെ സമരത്തെ നേരിടാന്‍ സിപിഎം ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. മൂന്നാറില്‍ എംഎം മണിയെ പിന്തുണച്ച് പ്രകടനവും യോഗങ്ങളും നടത്തുന്നുണ്ട്. തോട്ടം തൊഴിലാളികളെ ഉള്‍പ്പെടുത്തി വലിയ റാലി വൈകീട്ട് നടത്താനാണ് ഇവരുടെ നീക്കം,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ