OMG News

അപൂവ്വയിനം പക്ഷിയുടെ സംരക്ഷണത്തിനായി കോടികളുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Mon, Apr 24, 2017

Arabianewspaper 2656
അപൂവ്വയിനം പക്ഷിയുടെ സംരക്ഷണത്തിനായി കോടികളുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

വന്‍കിട കെട്ടിട നിര്‍മാണ പദ്ധതി നടക്കുന്ന ദുബായില്‍ മുട്ടയിട്ട് അടയിരിക്കുന്ന അപൂര്‍വ ഇനം പക്ഷിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇ ഭരണാധികാരികള്‍ കെട്ടിട നിര്‍മാണം നിര്‍ത്തിവെച്ചു,


പദ്ധതി പ്രദേശം വീക്ഷിക്കാനെത്തിയ ദുബായ് ഭരണാധികാരിയും അബുദാബി കിരീടവകാശിയും ഹെലി കോപ്ടറില്‍ ഇരുന്നാണ് ഹ്യുബാര എന്ന വംശ നാശം വരുന്ന പക്ഷി ഓടുന്നത് കണ്ടത്.


ഉടന്‍ തന്നെ ഹെലികോപ്ടര്‍ മരൂഭൂമി പ്രദേശത്ത് ഇറക്കി ഇവര്‍ പക്ഷിയെ ശ്രദ്ധിച്ചു. മുട്ടയിട്ട് അടയിരിക്കുന്നതിനിടയില്‍ നിര്‍മാണ ശബ്ദ കോലാഹലങ്ങള്‍ കേട്ട് പക്ഷി പരിഭ്രാന്തിയോടെ ഓടുന്നതായാണ് ഇവര്‍ കണ്ടെത്തിയത്.


അപൂര്‍വ ഇനം പക്ഷിയെ സംരക്ഷിക്കാന്‍ കോടികളുടെ പദ്ധതി നിര്‍ത്തിവെയ്ക്കാനും ഉടന്‍ തന്നെ ഇവര്‍ ഉത്തരവിടുകയായിരുന്നു. പദ്ധതിക്കായി മറ്റൊരു പ്രദേശം കണ്ടെത്താനാണ്


ഇതിന്റെ വീഡിയോ ചിത്രം ഉപ പ്രധാന മന്ത്രിയും ആഭ്യ്ന്തര മന്ത്രിയുമായ
ലഫ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹിയാന്‍ തന്റെ ഇന്‍സ്റ്റ ഗ്രാമീലൂടെ പുറത്തു വിടുകയായിരുന്നു.


നിമിഷ നേരം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതോടെ പോസ്റ്റ് വൈറലായിസ.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ