General News

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

Mon, Apr 24, 2017

Arabianewspaper 1416
കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.


റണ്‍വേയിലൂടെ പാഞ്ഞ വിമാനത്തിന്റെ ടയര്‍ പൊട്ടിയതോടെ വിമാനം പൊടുന്നനെ നിയന്ത്രണം വിട്ടപോലെയായി.


എന്താണ് പറ്റിയതെന്ന് അറിയാതെ യാത്രക്കാര്‍ ആശങ്കയിലായി. വിമാനത്തിന്റെ ടയര്‍ പൊട്ടിയതെന്ന് മനസിലാക്കിയ പൈലറ്റ് വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയെ സംഭവം അറിയിക്കുകയും യാത്ര റദ്ദാക്കി തിരിച്ച ടാര്‍മാകിലെത്തി ആളുകളെ സുരക്ഷിതരായി ഇറക്കി.


വിമാനത്തില്‍ ഏകദേശം 250 ലേറെ പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags : Air India 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ