General News

എംഎം മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു

Mon, Apr 24, 2017

Arabianewspaper 1174
എംഎം മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു

മൂന്നാറിലെ പെമ്പിളെ ഒരുമെ പ്രവര്‍ത്തകരുടെ സമരത്തിനെ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്ത വൈദ്യുത മന്ത്രി എം എം മണിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസ് എടുത്തു.


മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും ചാനലുകള്‍ സംപ്രേഷണം ചെയ്ത മണിയുടെ പ്രസംഗത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രഥമ ദൃഷ്ട്യ കുറ്റക്കാരനെന്ന വിലയിരുത്തലുമായി വനിതാ കമ്മീഷന്‍ കേസ് എടുത്തത്.


സംഭവത്തെ കുറിച്ച് അന്വേഷിക്കാനും തുടര്‍നടപടി സ്വീകരിക്കാനും വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.


മൂന്നാറില്‍ സമരം ചെയ്യുന്ന സ്ത്രീകളെ നേരില്‍ കണ്ട് അവരില്‍ നിന്ന് മൊഴി എടുത്തു.


മണിയുടെ പരാമര്‍ശം ശരിയായില്ലെന്നു മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതൃത്വവും അഭിപ്രായപ്പെട്ടിരുന്നു. മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പട്ടാണ് പെമ്പിളെ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

Tags : MM Mani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ