Sports News

ബംഗലൂരിന്റെ അഞ്ചാം തോല്‍വി, ഇക്കുറി നാണം കെട്ടത്

Mon, Apr 24, 2017

Arabianewspaper 2889
ബംഗലൂരിന്റെ അഞ്ചാം തോല്‍വി, ഇക്കുറി നാണം കെട്ടത്

ബംഗലൂര്‍ റോയല്‍ ചടലഞ്ചേഴ്‌സിന് ഇത് അഞ്ചാം തോല്‍വി. ഇക്കുറി തോറ്റതിനെ കുറിച്ച് പറയാന്‍ നായകന്‍ വിരാട് കോഹ് ലിക്ക് വാക്കുകളില്ല. അലംഭാവത്തോടെയുള്ളതും അസ്വീകാര്യവുമായ കളി എന്നാണ് നായകന്‍ പറഞ്ഞത്.


49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കോഹ് ലിയുടെ ടീം പുറത്തായി. ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ ടോട്ടലായി ഇത് മാറി. വെറും 132 റണ്‍സിന്റെ വെല്ലുവിളി ഏറ്റെടുത്ത് പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന് പേരിന്റെ അര്‍ത്ഥത്തിന്റെ ഒരു ശതമാനം കളി പോലും പുറത്തെടുക്കാനായില്ല.


തങ്ങളുടെ ബാറ്റിംഗ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണിത്. ഇത് വേദനിപ്പിക്കുന്നു. നായകന്‍ പറഞ്ഞു.


132 റണ്‍സിന് ശക്തമാരയ എതിരാളികളെ വരിഞ്ഞു മുറുക്കാന്‍ സാധിച്ചത് തങ്ങള്‍ക്ക് അനായസ വിജയം ഒരുക്കുമെന്നാണ് കരുതിയത്. താനുള്‍പ്പെടുന്ന ബാറ്റ്‌സ്മാന്‍മാര്‍ അലക്ഷ്യമായി കളിച്ചതായി കോഹ് ലി സമ്മതിച്ചു,


വലിയ സൈറ്റ് സ്‌ക്രീന്‍ തങ്ങളുടെ ബാറ്റ്‌സ്മാന്‍മാരുടെ ശ്രദ്ധ കളഞ്ഞതായും കോഹ് ലി പറഞ്ഞു. ഈ കളി മറക്കാനാണ് തഹ്ങള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കളിയില്‍ 200 നേടിയവരാണ് തങ്ങള്‍ ഇക്കുറി 50 കടക്കാന്‍ കഴിയാതിരുന്നതിന് യാതൊരു ന്യായികരണവുമില്ല. ഇനിയും ഞങ്ങള്‍ ഇതു പോലെ ബാറ്റുവീശുകയില്ല- കോഹ് ലി പറഞ്ഞു.


എന്നാല്‍, ബംഗലൂരിനെ തകര്‍ത്തത് തങ്ങളുടെ ഫാസ്റ്റ് ബൗളേഴ്‌സാണെന്ന് കൊല്‍ക്കത്തയുടെ നായകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു,. ചെറിയ ടോട്ടല്‍ പടുത്തുയര്‍ത്തിയതിന്റെ ക്ഷീണം ബൗളര്‍മാര്‍ തീര്‍ത്തു. 170 റണ്‍സ് എടുക്കാനായിരുന്നു തങ്ങളുടെ പദ്ധതി. എന്നാല്‍, 150 പോലും കടക്കാനായില്ല.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ