General News

സെന്‍കുമാര്‍ വീണ്ടും ഡിജിപിയായാല്‍ ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകും

Mon, Apr 24, 2017

Arabianewspaper 1178
സെന്‍കുമാര്‍ വീണ്ടും ഡിജിപിയായാല്‍  ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകും

ജൂണില്‍ വിരമിക്കാനിരിക്കെയാമ് സെന്‍കുമാറിന് അനുകൂലമായ വിധിവന്നിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നു മാസമായി പദവിയില്‍ ഇരിക്കാത്തതിനാല്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കേണ്ടി വരുമെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍, വിധിയുടെ അവസാന ഖണ്ഡികകള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിധിയുടെ പൂര്‍ണ രൂപം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളു.


ഡിജിപി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ മാറ്റുകയും നീണ്ട പതിനൊന്ന് മാസം അദ്ദേഹത്തിന് പദവിയില്‍ ഇരിക്കാന്‍ കഴിയാതെ വരുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് നഷ്ടമായ കാലത്തെ സേവനം പുനസ്ഥാപിച്ചു നല്‍കുമെന്നാണ് സൂചന. കാലാവധി നീട്ടി നല്‍കേണ്ടി വരുമെന്ന് നിയമ വിദഗ്ദ്ധരും പറയുന്നു.


സുപ്രീം കോടിതി വിധിക്കെതിരെ റിവ്യു പെറ്റീഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന. വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ പരിശോധന നടക്കുമെന്ന് നിയമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. 2013 ല്‍ നിയമസഭ പാസാക്കിയ കേരള പോലീസ് ആക്ടില്‍ ഡിജിപിമാരെ രണ്ടു വര്‍ഷം പൂര്‍ത്തിയാകും മുമ്പു തന്നെ മാറ്റാമെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ നിലപാട് എന്തെന്ന് വ്യക്തമായിട്ടില്ല.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ