Sports News

ബേബി ഇന്ത്യക്ക് മോഡിയുടെ ആശംസ

Mon, Apr 24, 2017

Arabianewspaper 2873
ബേബി ഇന്ത്യക്ക് മോഡിയുടെ ആശംസ

ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിന്റെ മകള്‍ ഇന്ത്യക്ക് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ആശംസകള്‍. മകളുമൊന്നിച്ചുള്ള ഫോട്ടോ റീ ട്വീറ്റ് ചെയ്ത മോഡി,. ഹാപ്പി ബര്‍ത്ത് ഡേ ടു ഇന്ത്യ , ഫ്രം ഇന്ത്യ എന്നും ചിരിക്കുന്ന ചി്ഹ്നവും മോഡി തന്റെ ട്വിറ്ററില്‍ കുറിച്ചു,.


ഞായറാഴ്ചയായിരുന്നു ബേബി ഇന്ത്യയുടെ രണ്ടാം പിറന്നാള്‍. പ്രധാനമന്ത്രി ആശംസ നേര്‍ന്ന് മണിക്കൂറിനുള്ളില്‍ ഇരുപതിനായിരത്തോളം പേര്‍ ഇതിനെ ലൈക്ക് ചെയ്തു. മോഡിക്ക് നന്ദി പറഞ്ഞ് ജോണ്ടി റോഡ് ബേബി ഇന്ത്യ അവളുടെ ജന്മനാടിന്റെ പേരില്‍ അനുഗ്രഹീതയായി എന്നും കുറിച്ചിട്ടുണ്ട്.


2015 ഏപ്രില്‍ 23 നാണ് ജോണ്ടി റോഡ്‌സിന് കുഞ്ഞ് പിറന്നത്. മുംബൈയിലെ ആശുപത്രിയിലായിരുന്നു ജനനം. ഇന്ത്യയില്‍ ജനിച്ചതു കൊണ്ടും ഇന്ത്യയോടുള്ളള്ള സ്‌നേഹം മൂലവും ജോണ്ടി രോഡ്‌സ് തന്റെ മകള്‍ക്ക് ഇന്ത്യ എന്ന് പേരിടുകയായിരുന്നു.


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായിരുന്ന സമയത്ത് രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും രാജ്യത്തിന്റെ അതിസമ്പന്നമായ സംസ്‌കാരിക വൈവിധ്യത്തിലും പൈതൃകവും കണ്ടാണ് ജോണ്ടി മകള്‍ക്ക് രാജ്യത്തിന്റെ പേര് മകള്‍ക്ക് നല്‍കിയത്.



Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ