General News

ചരിത്ര വിധി, പിന്തുണച്ചവര്‍ക്ക് നന്ദി, ഫയലില്‍ നടന്ന കൃത്രിമം അന്വേഷിക്കണമെന്നും സെന്‍കുമാര്‍

Mon, Apr 24, 2017

Arabianewspaper 1223
ചരിത്ര വിധി, പിന്തുണച്ചവര്‍ക്ക് നന്ദി- സെന്‍കുമാര്‍

ഇനിയുള്ള പല സര്‍ക്കാരുകള്‍ക്കും മാര്‍ഗ ദര്‍ശകമാകേണ്ട ചരിത്ര പരമായ വിധിയാണ് സുപ്രീം കോടതിയുടെതെന്ന് ടിപി സെന്‍കുമാര്‍ ഐപിഎസ്. തന്നെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തും നിന്നും പുതിയതായി അധികാരമേറ്റ സര്‍ക്കാര്‍ നീക്കിയതിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ വിജയിച്ചതിന്റെ ആഹ്‌ളാദം സെന്‍കുമാര്‍ ഏവരുമായി പങ്കുവെച്ചു,


തന്നെ ഇതിനു പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും സത്യസന്ധമായി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് ഇതെന്നും സെന്‍കുമാര്‍ പറഞ്ഞു,. കോടതി വിധി വന്ന ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു, നിലവിലുള്ള നിയമ്ങ്ങള്‍ പാലിച്ചാല്‍ മാത്രം മതിയെന്നും പോലീസ് ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ശരിയല്ല. ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതല്ല കാര്യം നിയമപരമായ നടപടി ക്രമം പാലിച്ചു വേണമെന്നാണ് സുപ്രീം കോടതി വിധി .


തന്നെ മാറ്റാനായി ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ രണ്ട് ഫയലുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് വ്യക്തമായിട്ടുണ്ട്. ഇതിനെതിരെ കുടുതല്‍ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെടുമെന്ന് സെന്‍ കുമാര്‍ പറഞ്ഞു.


പതിനൊന്ന് മാസമായി താന്‍ കാത്തിരിക്കുകയായിരുന്നു. കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ