General News

സെന്‍കുമാറിനെ വീണ്ടും ഡിജിപിയാക്കണം -സുപ്രീം കോടതി

Mon, Apr 24, 2017

Arabianewspaper 1109
സെന്‍കുമാറിനെ വീണ്ടും ഡിജിപിയാക്കണം -സുപ്രീം കോടതി

സെന്‍കുമാറിനെ ഡിജിപിയാക്കി പുനര്‍ നിയമനം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ഡിജിപി സെന്‍കുമാറിനെ മാറ്റുകയായിരുന്നു. ഈ നടപടിക്കെതിരെ സെന്‍കുമാര്‍ അപ്പീലിനു പോകുകയായിരുന്നു. സെന്‍കുമാറിനെ നീക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് സുപ്രീം കോടതി റദ്ദാക്കി.


ജിഷ വധക്കേസിലെ പാളിച്ചയും കൊല്ലം വെടിക്കെട്ട് ദുരന്തവും കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. മഹിജ നീരാഹാരമിരുന്ന വിഷയത്തിലും മറ്റും പോലീസ് വീഴ്ച നിരവധി ഉണ്ടായിട്ടും നിലവിലെ ഡിജിപിയെ സര്‍ക്കാര്‍ മാറ്റിയോ എന്നും കോടതി ചോദിച്ചിരുന്നു.


ജസ്റ്റീസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരത്തിന് ഉത്തരവാദി ഡിജിപിയാണെങ്കില്‍ ആഭ്യന്തര സെക്രട്ടറിയും ഉത്തരവാദിയാണ്. അവരെ മാറ്റിയോ എന്നും കോടതി ചോദിച്ചിരുന്നു. 


സുപ്രീം കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുന്ന വേളയിലാണ് ഡിജിപി വിഷയത്തില്‍ കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള ഡിജിപി കസേരയിലേക്ക് തന്നെ നിരിച്ച് നിയമിക്കണമെന്നാണ് കോടതി വിധി.


സര്‍ക്കാര്‍ നിയമ നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെയാമ് ഡിജിപിയെ മാര്‌റിയതെന്നും ഇതിനെ കുറിച്ച് മുമ്പ് വന്ന കോടതി വിധികള്‍ പോലും പരിഗണിച്ചില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.


ഐപിഎസ് ഉദ്യോഗസ്ഥനെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടു വര്‍ഷത്തേക്ക് മാറ്റ നിയമനം നല്‍കരുതെന്ന് നിയമം ഉണ്ട്. തക്കതായ കാരണമില്ലാതെ ഇങ്ങിനെ നീക്കം ചെയ്യാനാവിവില്ല. സര്‍ക്കാര്‍ മാരുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുമെങ്കിലും ഡിജിപി ക്രമസമാധാനം തുടങ്ങിയ ചുമതലിയുള്ളവരെ മാറ്റരുതെന്ന കീഴ് വഴക്കം അരക്കിട്ട് ഉറപ്പിക്കുന്നതാണ് ഈ കോടതി വിധി.

Tags : CM Pinarayi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ