General News

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനെതിരെ സിപിഐ

Mon, Apr 24, 2017

Arabianewspaper 1074
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനെതിരെ സിപിഐ

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ എതിര്‍ത്ത റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യുനെ മാറ്റാന്‍ സിപിഐ എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടും. മൂന്നാറിലെ കയ്യേറ്റ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യു വകുപ്പിന്റെ നിലപാടിനു വിരുദ്ധമായി വകുപ്പ് സെക്രട്ടറി നിലപാട് എടുത്തത് സിപിഐയെ ചൊടിപ്പിച്ചു,.


മന്ത്രിയും കളക്ടറും സബ് കളക്ടറും എടുത്ത നിലപാടിന് വിരുദ്ധമായാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവര്‍ത്തിച്ചത്. സബ് കളക്ടറെ വിമര്‍ശിക്കുന്ന നിലപാടാണ് പി എച്ച് കുര്യുന്‍ സീകരിച്ചത്. മൂന്നാര്‍ വിഷയത്തില്‍ റവന്യു വകുപ്പ് എടുത്ത നിലപാാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. വകുപ്പിലെ വിഷയങ്ങളില്‍ മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സാധിക്കില്ല. ഇങ്ങിനെയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടു,


കയ്യേറ്റങ്ങള്‍ക്കെതിരെ നിലപാട് എടുക്കേണ്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ മന്ത്രിയുടെയും വകുപ്പിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ നയമാണ് സ്വീകരിക്കുന്നതെന്നും സിപി ഐ ആക്ഷേപിക്കുന്നു. ഒഴിപ്പിക്കലുകളുമായി മുന്നോട്ട് പോകാന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags : CPI  Munnar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ