General News

കുരിശു പൊളിച്ചത് തെറ്റ്, പിന്നില്‍ ബിജെപി -മന്ത്രി മണി

Mon, Apr 24, 2017

Arabianewspaper 1026
കുരിശു പൊളിച്ചത് തെറ്റ്, പിന്നില്‍ ബിജെപി -മന്ത്രി മണി

മൂന്നാറിലെ പാപാത്തിച്ചോലയില്‍ കുരിശു വെച്ചത് കയ്യേറ്റ ഭുമിയിലല്ലെന്നും ഇത് പൊളിച്ചത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ബിജെപി നടത്തിയ ശ്രമമാണെന്നും മന്ത്രി മണി. ബിജെപിയുടെ പത്രമായ ജന്മഭൂമിയാണ് ഈ കുരിശിനെ കുറിച്ച് വാര്‍ത്ത നല്‍കിയത്. സബ്കളക്ടര്‍ മഹീന്ദ്രയുടെ റിസോര്‍്ട്ടില്‍ ഇരുന്ന് ഇത് വായിച്ച് പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു. കുരിശിനെതിരെ പരാതിപ്പെട്ടതും, വാര്‍ത്തായാക്കിയതും, പ്രസംഗിച്ച് നടന്നതും ബിജെപിക്കാരാണ്. ആദ്യം ചെന്നപ്പോള്‍ വിശ്വാസികള്‍ ഓടിച്ചു. പിന്നെ വെളുപ്പാന്‍ കാലത്ത് 144 പ്രഖ്യാപിച്ചോണ്ടാണ് ചെന്ന് പൊക്കിയത്. ഇതിനെ പിന്നെ ചെറ്റത്തരമല്ലെങ്കില്‍ പിന്നെ എന്നാ വിളിക്കേണ്ടതെന്നും മന്ത്രി മണി ചോദിച്ചു.


മാവേലുള്ളത് തേങ്ങയാണെന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാന്‍ നേക്കേണ്ടെന്നും തനിക്ക് ഈ സ്ഥലമൊക്കെ നല്ലതു പോലെ അറിയാമെന്നും മണി പറഞ്ഞു,. കുരിശ് ഉണ്ടായിരുന്നത് കറിയാച്ചേട്ടന്റെ പുരയിടത്തിലാണെന്നത് പറയുന്നത്. നുണയാണ്. പട്ടയത്തിനായി പാവങ്ങള്‍ അലയുകയായിരുന്നു.


കാപ്പി കൃഷിയുള്ള ഒരാളുടെ ഭൂമിയിലാണ് കുരിശുള്ളത്. ആണ്ടില്‍ രണ്ടു വട്ടം പ്രാര്‍ത്ഥിക്കാന്‍ ആളുകള്‍ വരും. അമ്പതു വര്‍ഷമായി കുരിശുണ്ട്. പഴയതു മാറ്റി പുതിയത് വെച്ചു. കുരിശും പള്ളിയും പലയിടത്തും കാണും അവിടെ ചിലപ്പോള്‍ പട്ടയം കിട്ടിക്കാണില്ല. പട്ടയം ഇല്ലെന്ന് പറഞ്ഞ് ബാക്കി പള്ളിയും കുരിശും നാളെ പൊളിക്കാന്‍ സമ്മതിക്കാനാകുമോ. ഇവിടെ ഇടതു പക്ഷ സര്‍ക്കാരാ ഭരിക്കുന്നത്. കുരിശു പൊളിച്ചത് പള്ളി പൊളിക്കുന്നതും ലോകം അറിഞ്ഞാലുള്ള പുകില്‍ അറിയാമല്ലോ.


ഹിറ്റാച്ചിയില്‍ പൊക്കുകയല്ലേ കുരിശ്, അയോദ്ധ്യയിലെ പള്ളി പൊളിച്ചത് എല്ലാവര്‍ക്കുമറിയാമല്ലോ,. പ്രത്യഘാതം ഗുരുതരമായിരിക്കും. ഇതൊക്കൊ മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതിന് ബാധ്യതയുമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ