General News

പെമ്പിളൈ ഒരുമയുടെ മുന്നില്‍ പോകില്ല, പാര്‍ട്ടി പറഞ്ഞാല്‍ രാജി -മണി

Mon, Apr 24, 2017

Arabianewspaper 1066
പെമ്പിളൈ ഒരുമയുടെ മുന്നില്‍  പോകില്ല, പാര്‍ട്ടി പറഞ്ഞാല്‍ രാജി -മണി

മൂന്നാറിലെ പെമ്പിളൈ ഒരുമെയുടെ സമര പന്തലില്‍ ചെന്ന് മാപ്പു പറയാനൊന്നും തന്നെ കിട്ടില്ലെന്നും, പാര്‍ട്ടി പറഞ്ഞാല്‍ രാജിയെന്നും മന്ത്രി മണി. പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് സമരം ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അതു കൊണ്ട് സമരം നിര്‍ത്താനും താന്‍ പറയുന്നില്ല. അവരെ അവിടെ ഇരിത്തിയവര്‍ ചെന്ന് മാപ്പു പറയും. മാധ്യമങ്ങളും ചേര്‍ന്ന് കൊഴുപ്പിക്ക് . ഇന്ന് അവിടെ ഒരു പരിപാടിയുണ്ട്. ഹര്‍ത്താല്‍ വന്നതു കൊണ്ട് അത് മാറ്റി. മണി പറഞ്ഞു.


എന്റെ പ്രസംഗത്തിന്റെ അവിടേയും ഇവിടേയും എടുത്ത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പ്രസംഗത്തില്‍ പല കാര്യങ്ങളും പരാമര്‍ശിട്ടുണ്ട്. അതൊന്നും പറയാതെ രണ്ട് വാക്ക് എടുത്ത് തന്നെ നാറ്റിക്കാന്‍ നോക്കുകയാണ്.


പറഞ്ഞ കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലൊന്നും ചെയ്യാന്‍ ഇല്ല. മൂന്നാറില്‍ ചെന്ന് മാപ്പു പറഞ്ഞ് അവര്‍ സമരം നിര്‍ത്തണമെന്നില്ലെന്നും മന്ത്രി മണി പറഞ്ഞു.


സിപിഐയ്‌ക്കെതിരെ ഒരക്ഷരം പോലും താന്‍ പറഞ്ഞിട്ടില്ല, പറയാന്‍ അറിയാഞ്ഞിട്ടില്ല. മുന്നണി മര്യാദകള്‍ പാലിക്കേണ്ടതിനാലാണ് ഇത്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയിട്ടുണ്ട്. എന്നു വെച്ച് പറയാനുള്ളത് ഇനിയും പറയും. അന്ന് സുരേഷ് കുമാറിനൊപ്പമായിരുന്ന മാധ്യമങ്ങള്‍ ഇന്ന് സബ് കളക്ടര്‍ക്കൊപ്പമാണ്. താന്‍ പറഞ്ഞതിന്റെ പേരില്‍ ഇടുക്കിയില്‍ ബിജെപിക്കാര്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. മണി പറഞ്ഞു.


തന്നെ ഭുമി കയ്യേറ്റക്കാരനായി ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുകയാണ്. നാറ്റിക്കാനുള്ള പരിപാടിയാണ് . ജനങ്ങള്‍ തനിക്കൊപ്പമായതിനാല്‍ പേടിയില്ല. വെറും സാധാരണക്കാരനാണ്. 45 വര്‍ഷം പൊതു പ്രവര്‍ത്തനം നടത്തി. എനിക്ക് ആകെയുള്ളത് ഒരു വീടുമാത്രമാണ്. ഒരു സമ്പത്തും പൊതുപ്രവര്‍ത്തനം കൊണ്ട് ഉണ്ടാക്കിയിട്ടില്ല. ശൈലിയില്‍ പിശകുണ്ടെങ്കില്‍ മാറ്റും. തന്നെ ജീവിച്ചു പോകാന്‍ വിട്ടേക്കാനും മന്ത്രി മണി വിളിച്ചു കൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ