General News

തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖം, നിര്‍വ്യാജം ഖേദിക്കുന്നു -മന്ത്രി മണി

Sun, Apr 23, 2017

Arabianewspaper 1013
തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖം, നിര്‍വ്യാജം ഖേദിക്കുന്നു -മന്ത്രി മണി

മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തെ കുറിച്ച് പറഞ്ഞതില്‍ തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സ്ത്രീകള്‍ക്ക് ഉണ്ടായ വേദനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി മണി പറഞ്ഞു.


സ്ത്രീകളെ അപമാനമിച്ചിട്ടില്ല, താനും ഒരു അമ്മ പെറ്റ മകനാണ്, അഞ്ചു പെണ്‍മക്കളുമുണ്ട്, തനിക്കെതിരെ മാധ്യമങ്ങളുടെ സൃഷ്ടിയാണിത്. മുഖ്യമന്ത്രി ഇക്കാര്യം തന്നെ വിളിച്ച് ചോദിച്ചു. സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന്  മണി പറഞ്ഞു.


മണിക്കെതിരെ പാര്‍ട്ടിക്കുള്ളിലും മറ്റും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വിവാദ പ്രസ്താവനകള്‍ കാരണം പാര്‍്ട്ടിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്നാണ് അണികള്‍ പോലും കരുതുന്നത്. സിപിഐയ്ക്ക് പൊതു ജനങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നതും സിപിഎമ്മിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും അടിക്കാന്‍ വടിനോക്കി നടക്കുമ്പോള്‍ മണിയെ പോലുള്ളവര്‍ ഇവര്‍ക്ക് ഇത് ദാനം ചെയ്യുകയാണെന്ന് സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ കരുതുന്നു.


ദേശീയ തലത്തിലും ഇത് വാര്‍ത്തയായതോടെയാണ് മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപ്പെട്ടത്. മണി മാപ്പു പറഞ്ഞെങ്കിലും ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ മന്ത്രിക്കെതിരെ കേസ് എടുക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആശങ്ക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ