General News

മണിയുടെ വാക്കുകളോട് യോജിപ്പില്ല- മുഖ്യമന്ത്രി

Sun, Apr 23, 2017

Arabianewspaper 858
മണിയുടെ വാക്കുകളോട് യോജിപ്പില്ല- മുഖ്യമന്ത്രി

പെമ്പിളെ ഒരുമെ സമരത്തെക്കുറിച്ച് മന്ത്രി എംഎം മണി പറഞ്ഞ പരാമര്‍ശങ്ങളോട് .യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍ഹിയില്‍ നീതി ആയോഗ് മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.


എംഎം മണിയുടെ പരാമര്‍ശത്തോട് യോജിപ്പി്‌ല്ലെന്നും, മണി പറഞ്ഞത് ശരിയായില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു,. ഇത് പറഞ്ഞ ആളോട് നേരിട്ട് വിളിച്ച കാര്യങ്ങള്‍ അന്വേഷിക്കട്ടെയെന്നും എന്നിട്ടാകാം കുടുതല്‍ വിശദീകരണമെന്നും ഇപ്പോള്‍ ഇത്രേം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു,.


സിപിഎം വനിതാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചത്. എം എം മണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷധം ശക്തമാണ്.


കേരളത്തില്‍ ഇന്നേ വരെ ഒരു മന്ത്രിയും ഇത്തരത്തില്‍ പരാമര്‍ശങ്ങേള്‍ നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. മണിക്ക് മനോനില തെറ്റിയപോലെയാണ് പെരുമാറ്റം എന്നും സുധീരന്‍ പറഞ്ഞു,. സിപിഎമ്മിലെ വനിതാ നേതാക്കളും മണിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.മന്ത്രി േേമഴ്‌സിക്കുട്ടിയമ്മ, പികെ ശ്രീമതി എംപി,. ടീ എന്‍ സീമ എന്നിവരും മണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു,


 

Tags : Munnar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ