General News

ദേവികുളം സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം, ഐഎഎസ് പ്രതിഷേധം

Sun, Apr 23, 2017

Arabianewspaper 838
ദേവികുളം സബ് കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം,  ഐഎഎസ് പ്രതിഷേധം

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഉന്നത തലയോഗത്തില്‍ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായതിലും മന്ത്രി എംഎം മണി സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു.


സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതും ജനാധിപത്യത്തിന് അപകടവുമാണ് മണിയുടെ വാക്കുകളെന്ന് മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.


മുഖ്യമന്ത്രിയടക്കമുള്ളവര്‍ മോശമായാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി അധിക നാള്‍ കഴിയും മുമ്പ് തന്നെ മുഖ്യമന്ത്രിയും ഐഎഎസ് ഉദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസം തുടങ്ങിയിരുന്നു. വിജിലന്‍സ് അന്വേഷണങ്ങളെ തുടര്‍ന്ന് ഇത് വീണ്ടും വഷളായി. ജേക്കബ് തോമസ് അവധിക്കു പോയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും വീണ്ടും മന്ത്രി മണിയുടെ പരാമര്‍ശങ്ങളെയും മൂന്നാര്‍ ഒഴിപ്പിക്കലുകളേയും പശ്ചാത്തലത്തില്‍ വീണ്ടും പ്രശ്‌നമായിരിക്കുകയാണ്.


കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും മുമ്പ് മന്ത്രി മണിയെയും എംഎല്‍എയേയും അറിയിക്കണമെന്ന നിര്‍ദ്ദേശം നിയമ വിരുദ്ധമാണ്. 144 പ്രഖ്യാപിക്കുന്നതിനു മുമ്പ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടണമെന്നതും അറിയിക്കണമെന്നതും ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരത്തിലുള്ള കടന്നു കയറ്റമാണ്. കുരിശു പൊളിച്ച സംഭവം ആവര്‍ത്തിച്ചാല്‍ റവന്യു ഉദ്യോഗസ്ഥര്‍ മറ്റു പണി നോക്കേണ്ടി വരുമെന്ന ഭീഷണിയും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് ചേര്‍ന്നതല്ലെന്നും ഇവര്‍ പറയുന്നു,.


ജെസിബി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നിയമവിരുദ്ധമാണ്. കയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റേണ്ടതാണെങ്കില്‍ അത് ഏതു ഉപകരണം വെച്ചും ചെയ്യും,.മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് എല്ലായിടത്തും പൊതുവെ ചെയ്യുന്നത്. എന്നാല്‍,. ഉദ്യോഗസ്ഥര്‍ക്ക് എല്ലാ പിന്തുണയും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നല്‍കിയിട്ടുണ്ട്. നിയമവിധേയമായ നടപടികളുമായി വിമാര്‍ശനങ്ങള്‍ ചെവിക്കൊള്ളാതെ തുടരാനാണ് ഇ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


 

Tags : Munnar  IAS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ