General News

എംഎംഎം മണി പാര്‍ട്ടിക്ക് അപമാനം, രാജിവെയ്ക്കും വരെ സമരം-പെമ്പിളെ ഒരുമൈ

Sun, Apr 23, 2017

Arabianewspaper 893
എംഎം മണി പാര്‍ട്ടിക്ക് അപമാനം, രാജിവെയ്ക്കും വരെ സമരം-പെമ്പിളെ ഒരുമൈ

വേലയ്ക്കും കൂലിയ്ക്കും വേണ്ടി സമരം ചെയ്ത പെണ്ണുങ്ങളെ അപമാനിച്ച മന്ത്രി എം എം മണി സിപിഎമ്മിന് അപമാനമാണന്ന് പെമ്പിളെ ഒരുമൈ നേതാക്കള്‍. വലിയ പദവിയില്‍ ഇരുന്ന് സ്ത്രീകളെ അപമാനിക്കുന്ന മണി മാപ്പു പറയണമെന്നും അവശ്യപ്പെട്ട് പെമ്പിളെ ഒരുമെയുടെ നേതൃത്വത്തില്‍ സമരം തുടങ്ങി.


മന്ത്രിയുടെ വീട്ടിലെ സ്ത്രീകളോടും ഇയാള്‍ ഇങ്ങിനെയാണോ പെരുമാറുന്നതെന്നും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സ്ത്രീകള്‍ മുന്നോട്ട് വരരുതെന്നാണോ പറയുന്നതെന്നും മൂന്നാറില്‍ വന്ന് സ്ത്രീകളുടെ കാലീല്‍ വീണ് മാപ്പിരക്കാതെ മന്ത്രി മണിയെ വെറുതെ വിടില്ലെന്നും പെമ്പിളെ ഒരുമെ നേതാവ് ഗോമതി പറഞ്ഞു,


പാവപ്പെട്ട തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിക്കുന്നതാണ് മണിയുടെ പ്രസംഗം, മന്ത്രി നേരിട്ടെത്തി മാപ്പു പറയും വരെ കുത്തിയിരിപ്പ് സമരം തുടരുമെന്ന് ഗോമതി ക്ഷുഭിതയായി പറഞ്ഞു, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ച ഗോമതി തന്റെ രക്തം തിളയ്ക്കുകയാണെന്നും ഇവര്‍ പറഞ്ഞു,.

Tags : MM Mani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ