General News

സബ് കളക്ടര്‍ ചെറ്റ, ചെന്നിത്തലയെ ഊളന്‍പാറയ്ക്ക് അയയ്ക്കണം- മന്ത്രി മണി

Sun, Apr 23, 2017

Arabianewspaper 898
സബ് കളക്ടര്‍ ചെറ്റ, ചെന്നിത്തലയെ ഊളന്‍പാറയ്ക്ക് അയയ്ക്കണം- മന്ത്രി മണി

ഇടുക്കി ജില്ലാ കളക്ടര്‍ കഴിവുകെട്ടവനാണെന്നും സബ് കളക്ടര്‍ ചെറ്റയാണെന്നും വൈദ്യുതി മന്ത്രി മണി. സബ് കളക്ടറയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും മന്ത്രി മണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി മണി ഇങ്ങിനെ പറഞ്ഞത്.


ചെന്നിത്തലയ്ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് സംശയിക്കണമെന്നും മണി പറഞ്ഞു,


മുമ്പ് കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്ന സുരേഷ് കുമാര്‍ ഐഎഎസിനെയും മൂന്നാറിലെ പെമ്പിളെ ഒരുമെ സമരത്തിനെയും മണി വെറുതെ വിട്ടില്ല. സുരേഷ് കുമാര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കുകയായിരുന്നു. എല്ലാം പണിയും അവിടെ നടന്നു. സകല വൃത്തികേടുകളും ഗസ്റ്റ് ഹൗസില്‍ നടന്നു. നേരത്തെ, അടിമാലിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കവെ മന്ത്രി പറഞ്ഞിരുന്നു.


മൂന്നാറിലെ പെമ്പിളെ ഒരുമെ സമരത്തിനിടെ രാത്രിയില്‍ കാട്ടിലായിരുന്നു പരിപാടിയെന്നും മണി പറഞ്ഞു.


മണിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗസും സിപിഐയും മറ്റും രംഗത്ത് വന്നിട്ടുണ്ട്. മണിയെ എത്രയും വേഗം ചങ്ങലയ്ക്കിടണമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു,


മാന്യത വിട്ട് ആരു കളിച്ചാലും ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും സ്ഥാനമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു,.

Tags : MM Mani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ