General News

മുഖ്യമന്ത്രിയെ ബിഷപ്പിന്റെ രൂപത്തിലാക്കി പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്

Sun, Apr 23, 2017

Arabianewspaper 887
മുഖ്യമന്ത്രിയെ ബിഷപ്പിന്റെ രൂപത്തിലാക്കി പോസ്റ്റിട്ടയാള്‍ക്കെതിരെ കേസ്

മുഖ്യമന്ത്രിയെ ബിഷപ്പിന്റെ അംഗ വസ്ത്രത്തിലാക്കി മോര്‍ഫ് ചെയത ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസ്. ക്രൈസ്തവ മതവിശ്വാസികളെ അവഹേളിച്ചുവെന്നാരോരപിച്ചാണ് കേസ്,.


കണ്ണൂരിലെ കേളകത്തുള്ള യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്. സിപിഎം പ്രവര്‍ത്തകരാണ് കേസ് നല്‍കിയത്.


ക്രൈസ്തവ ബിഷപ്പുമാരുടെ അംഗ വസ്ത്രം ധരിച്ച് കുരിശു മാലയും അണിഞ്ഞ് പിണറായിയുടെ മുഖവും അരിവാള്‍ ചുറ്റികയും ചേര്‍ത്താണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. വാട്‌സ് ആപ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയയകളിലും ചിത്രം പ്രചരിച്ചിരുന്നു,.


കേരളത്തിലെ പുതിയ സഭയും അതിന്റെ അദ്ധ്യക്ഷനും എന്ന അടിക്കുറിപ്പിലാണ് പിണറായിയെ പരിഹസിക്കുന്ന ചിത്രം പ്രചരിച്ചത്.


കേസ് എടുത്തതിന് പിന്നാലെ യൂത്ത് കോംണ്‍ഗ്രസ് നേതാവായ ജോബിന്‍ പാണ്ടം ചേരി പോസ്റ്റ് പിന്‍വലിച്ചു, ക്രിസ്തുമത വിശ്വാസിയാണ് താനെന്നും മതത്തെയൊ വിശ്വാസത്തേയൊ അധിക്ഷേപിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു,.

Tags : CM Pinarayi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ