Troll Today News

വാവിട്ട വാക്കും കൈവിട്ട ആയുധവും, കെ ആര്‍കെ മാപ്പു പറഞ്ഞു

Sun, Apr 23, 2017

Arabianewspaper 2591
വാവിട്ട വാക്കും കൈവിട്ട ആയുധവും, കെ ആര്‍കെ മാപ്പു പറഞ്ഞു

മോഹന്‍ ലാലിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച ബോളിവുഡ് നടനും നിരൂപകനുമായ കെ ആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ഒടുവില്‍ മാപ്പു പറഞ്ഞു., കഴിഞ്ഞ നാലഞ്ചു ദിവസമായി മലയാളികള്‍ കമാല്‍ ആര്‍ ഖാനെ വിടാതെ ട്രോളി കൊല്ലുകയായിരുന്നു. 


മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറിന്റെ താരമൂല്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തെ ഛോട്ടാ ഭീം എന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് മോഹന്‍ ലാലെന്നുമാണ് കമാല്‍ ആര്‍ ഖാന്‍ ഇന്ന് രാവിലെ പോസ്റ്റ് ചെയ്തത്. 


  അതേസമയം,കമാല്‍ ആര്‍ ഖാനുമായി ഐപില്‍ കമന്ററി കരാര്‍ ഒപ്പിട്ട യുസി ന്യുസില്‍ മലയാളികള്‍ ഭീഷണിയും മുന്നറിയിപ്പും പോസ്റ്റുകളില്‍ ട്രോള്‍ മഴയും തുടങ്ങിയതോടെയാണ് അന്നം മുട്ടുമെന്ന് മനസിലാക്കിയ കെ ആര്‍കെ മോഹന്‍ലാലിനെതിരായ പരാമര്‍ശം പിന്‍വലിക്കാനും മാപ്പുപറയാനും തയ്യാറായതെന്ന് കരുതുന്നു. യുസി ന്യൂസിന്റെ ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഡൗണ്‍ റേറ്റിംഗ് ആരംഭിച്ചിരുന്നു. ഇതോടെ സ്‌നാപ് ചാറ്റിനുണ്ടായ അനുഭവം മനസിലാക്കിയ യുസി ന്യൂസ് വെട്ടിലായിരിക്കുകയാണ്.   സോറി പറഞ്ഞതു കൊണ്ടൊന്നും കമാല്‍ ആര്‍ ഖാനെ വെറുതെ വിടാന്‍ ആരാധകര്‍ തയ്യാറിയിട്ടില്ല. ലാലിന്റെ സിനിമയിലെ പല ഡയലോഗുകളും പോസ്റ്റ് ചെയ്ത് ആരാധകര്‍ ആക്രമണം തുടരുകയാണ്.


വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചടെക്കാനാവില്ലെന്നും ഇത് ഓര്‍മ വേണമെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നു, ലാലേട്ടന്‍ ഫാന്‍സിനെ മണ്ടനാക്കേണ്ടെന്നും നിന്റെ ഐഡിയയില്‍ വീഴില്ലെന്നും ഇവര്‍ പറയുന്നു. 


ദുബായില്‍ വെച്ച് ബിആര്‍ ഷെട്ടിയുമായി താന്‍ സംസാരിച്ചുവെന്നും മഹാഭാരതം സിനിമ നിര്‍മിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇതിനെ കുറിച്ച് മോഹന്‍ലാല്‍ തന്നോട് സംസാരിച്ചിരുന്നു എന്നത് ശരിയാണെന്നും ഷെട്ടി തന്നോട് പറഞ്ഞതായി കെ ആര്‍ കെ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. മോഹന്‍ ലാല്‍ ബി ആര്‍ ഷെട്ടിയുടെ പേര് ഉപയോഗിക്കുകയായിരുന്നുവെന്നും കെ ആര്‍ കെ ആരോപിച്ചിരുന്നു,


ഇപ്പോള്‍ മാപ്പു പറഞ്ഞെങ്കിലും പഴയ ട്വീറ്റുകള്‍ ഡിലീറ്റു ചെയ്യാന്‍ കെ ആര്‍ കെ തയ്യാറായിട്ടുമില്ല.


മോഹന്‍ലാല്‍ എന്നല്ല ഒരാളേക്കുറിച്ചും ഇയാള്‍ ഇങ്ങിനെ ഇനി പറയരുതെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നു. 





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ