Gulf News

അഭയക്ക് നീതി തേടി കാല്‍നൂറ്റാണ്ടിന്റെ നിയമ പോരാട്ടം : ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 'മലബാര്‍ പ്രൗഡ്' അവാര്‍ഡ് ഏറ്റുവാങ്ങി

Sun, Apr 23, 2017

Arabianewspaper 2108
ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ അവാര്‍ഡു ഏറ്റുവാങ്ങി


:പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മലബാര്‍ പ്രൗഡ് അവാര്‍ഡ് ഏറ്റുവാങ്ങി.


സിസ്റ്റര്‍ അഭയക്കേസില്‍ കഴിഞ്ഞ 25 വര്‍ഷമായി നിരന്തരം നിയമ പോരാട്ടം നടത്തി ചരിത്രത്തിന്റെ ഭാഗമായി മാറിയ മലയാളി എന്ന നിലയിലാണ് അവാര്‍ഡിന് അര്‍ഹനായത്.


കാലിക്കറ്റ് ചേംമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തി്ല്‍ ദുബായ് ലി മെര്‍ഡിയന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം നല്‍കിയത്.

അഭയക്കേസിലെ നിയമപോരാട്ടത്തില്‍ ഇതാദ്യമായാണ് ജോമോന്‍ പുരസ്‌കാരം സ്വീകരിക്കുന്നതും വിദേശത്ത് എത്തുന്നതും .


50,000 രൂപ ക്യാഷ് അവാര്‍ഡും ശില്പവും ആണ് പുരസ്‌കാരം. നടി സീമ, ഡബിംഗ് ആര്‍്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകന്‍ എം എ നിഷാദ്, കാലിക്കറ്റ് ചേംമ്പര്‍ ഓഫ് കോമേ്‌ഴ്‌സ് പ്രസിഡന്റ് ഐപ് തോമസ്, സെക്രട്ടറി ഡോ. എം ഷറീഫ്, മമലബാര്‍ പ്രൗഡ് അവാര്‍ഡ് സിഇഒ ഹബീബ് റഹ്മാന്‍, നിയാസ് എന്നിവര്‍ പ്രസംഗിച്ചു,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ