General News

മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ, സബ് കളക്ടര്‍ സംഘിയാണോയെന്ന് മന്ത്രി മണി

Sat, Apr 22, 2017

Arabianewspaper 844
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ

ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ജില്ലാ ഭരണകൂടത്തേയും മറ്റ് റവന്യു ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉന്നത തല യോഗത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു,.


സര്‍ക്കാരിനെ അറിയിക്കാതെയാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു,. കുരിശു പൊളിക്കല്‍ പോലുള്ള നടപടികളുമായി മുന്നോട്ട് പോയാല്‍ ഉദ്യോഗസ്ഥര്‍ വേറെ പണി നോക്കേണ്ടി വരുമെമന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിരോധനാജഞ അര്‍ദ്ധ രാത്രിയില്‍ പ്രഖ്യാപിച്ചത് പോലീസോ, ആഭ്യന്തര വകുപ്പോ അറിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു,


ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ മന്ത്രി എംഎം മണിയും പങ്കെടുത്തിരുന്നു. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എംഎം മണി നേരിട്ട് ആക്രമിച്ചു. കുരിശു പൊളിച്ചു മാറ്റിയതിന്റെ ഗുണ ഭോക്താക്കള്‍ ബിജെപിയല്ലെയെന്നും ഞാന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ കുരിശ് അവിടെ നിന്ന് മാറ്റില്ലായിരുന്നുവെന്നും മണി ശകാരവര്‍ഷത്തോടെ പറഞ്ഞു,.


ഇടുക്കി ജില്ലക്കാരനായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ട. തന്നേ അറിയിക്കാതെയാണ് റവന്യു ഉദ്യോഗസ്ഥര്‍ ഇത്തരം നടപടികള്‍ ചെയ്തു കൂട്ടിയത്. മണി പറഞ്ഞു,


എന്നാല്‍, ഉദ്യോഗസഅഥര്‍ ആരും പ്രതികരിച്ചില്ല. ജില്ലാ കളക്ടറും, സബ് കളക്ടറും വ്യക്തി പരമായി കേട്ട അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.


ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മണ്ണു മാന്തി യന്ത്രം ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു, കയ്യേറ്റങ്ങള്‍ കണ്ടെത്തിയാല്‍ ഭുമിയില്‍ ബോര്‍ഡ് സ്ഥാപിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ