General News

നവാസ് ഷെരീഫിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം

Thu, Apr 20, 2017

Arabianewspaper 612
നവാസ് ഷെരീഫിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നടത്താന്‍ പാക് സുപ്രീം കോടതിയുടെ ഉത്തരവ്. പനാമ പേപ്പര്‍ വിവാദത്തില്‍പ്പെട്ട ഷെരീഫിനെതിരെ അഞ്ചംഗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഷെറീഫിന്റെ മക്കളുടെ പേരിലാണ് വിദേശ കമ്പനികളില്‍ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തെഹ് രിക ഇന്‍സാഫ് പാര്‍ട്ടി നേതാവായ ഇമ്രാന്‍ ഖാന്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. തനിക്കെ എതിരെ ഉയര്‍ന്നത്. വ്യാജ ആരോപണമാണെന്ന് ഷെരീഫ് പറയുന്നു.

ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലെ കമ്പനികളില്‍ പണം മുടക്കി കള്ളപ്പണം വെളുപ്പിച്ചവരുടെ പേരുവിവരങ്ങള്‍ മൊസാക് ഫൊന്‌സെക എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ