General News

പൊളിച്ചു കളഞ്ഞത് ദിവ്യാത്ഭുതമുള്ള കുരിശ്, - സ്പിരിറ്റ് ഇന്‍ ജീസസ്

Thu, Apr 20, 2017

Arabianewspaper 705
പൊളിച്ചു കളഞ്ഞത് ദിവ്യാത്ഭുതമുള്ള കുരിശ്, - സ്പിരിറ്റ് ഇന്‍ ജീസസ്

ദിവ്യാത്ഭുതം നടന്ന വിശുദ്ധ മണ്ണായ മേരിലാന്‍ഡിലെ വിസ്മയമായിരുന്ന കുരിശും ഇതിനോടു ചേര്‍ന്നുള്ള കെട്ടിടവും റവന്യു ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തതെന്ന് സ,്പിരിറ്റ് ഇന്‍ ജീസസ് എന്ന സഭ പറയുന്നു.


2012 ല്‍ ഇവിടെ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ സൂര്യനു ചുറ്റും വട്ടത്തില്‍ മഴവില്‍ ദൃശ്യമാകുകയും കുരിശിനു മുകളിലെ ആകാശത്ത് സൂര്യന്‍ അവിശ്വസനീയമാം വണ്ണം മിന്നി മറയുകയും താഴേക്ക് വീഴുകയും ചുറ്റും നൃത്തം വെയ്ക്കുകുയും ചെയ്തതായി സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.


വര്‍ഷങ്ങളായി ഇവിടെ വിശ്വാസികള്‍ എത്തുകയും ആരാധന നടത്തുകയും ചെയ്തിരുന്നു,. സൂര്യ നെല്ലിയിലെ പാപ്പാത്തി ചോല എന്ന സ്ഥലത്തിന് ഇവര്‍ മേരിലാന്‍ഡ് എന്നു നാമകരണം ചെയ്യുകയും ഇവിടെ പള്ളിയും വലിയ കുരിശും 2012 ല്‍ സ്ഥാപിക്കുകുയും ചെയ്തു.


എണ്‍പതു വര്‍ഷമായി ഇവിടെ നിലവിലുണ്ടായിരുന്ന മരക്കുരിശ് പഴകി ദ്രവിച്ചപ്പോള്‍ പുതിയ കുരിശു സ്ഥാപിക്കുകയായിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.


സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സഭയ്ക്ക് ഇവിടെ ഭൂമിയില്ലെന്നും വിശ്വാസിയായ മരിയ സൂസേയുടെ പേരിലാണ് ഈ ഭൂമിയുള്ളതെന്നും ഇദ്ദേഹത്തിന്റെ സമ്മതത്തോടെ ഇവിടെ തങ്ങള്‍ ആരാധന നടത്തി വരികയാണെന്നും സഭ പറയുന്നു.


1994 മുതല്‍ പട്ടയത്തിന് അപേക്ഷിച്ച ഇദ്ദേഹത്തിന് ഇതുവരെ ഭുമി പതിച്ചു കൊടുത്തിട്ടില്ല. എന്നാല്‍, നാലു തലമുറകളായി ഇത് തങ്ങളുടെ കൈവശമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.


ഇവിടെത്തെ കുരിശിന്റെ ദിവ്യാത്ഭുതം കേട്ടറിഞ്ഞ് മഹാരാഷ്ട്ര. ഗോവ,. തമിഴ് നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നു പോലും വിശ്വാസികള്‍ എത്തുന്നുവെന്നും ഈ മലയ്ക്ക് മുകളിലെ സൂര്യന് കൂടുതല്‍ പ്രകാശമുണ്ടെന്നും പലപ്പോഴും സൂര്യന്‍ അത്ഭുതം കാട്ടാറുണ്ടെന്നും ഇവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. സിപിഎം എംഎല്‍എ രാജേന്ദ്രനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ