General News

കുരിശു പൊളിച്ചത് തെമ്മടിത്തമെന്ന് സിപിഎം, നല്ലകാര്യമെന്ന് സഭാ മേധാവി

Thu, Apr 20, 2017

Arabianewspaper 658
കുരിശു പൊളിച്ചത് തെമ്മടിത്തമെന്ന് സിപിഎം, നല്ലകാര്യമെന്ന് സഭാ മേധാവി

ഇടുക്കി സൂര്യനെല്ലിയിലെ പാപ്പാത്തിമലയിലെ കൂറ്റന്‍ കുരിശു പൊളിച്ച സംഭവം തനി തെമ്മാടിത്തമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവന ഇറക്കിയതിനു പിന്നാലെ നടപടിയെ ന്യായീകരിച്ച് ബിഷപ്പ് ഗീവര്‍ഗീസ് കുറിലോസ് രംഗത്ത് എത്തി.


കുരിശു മാറ്റിയതില്‍ ഏറ്റവും അധികം സന്തോഷിച്ചത് യേശു ക്രിസ്തുവായിരിക്കുമെന്നും പഴയ അധിനിവേശ സംസ്‌കാരത്തിന്റെ ഭാഗമായാണ് അവിടെ സ്ഥാപിച്ച കുരിശിനെ കാണാന്‍ കഴിയുകയുള്ളുവെന്നും ബിഷപ്പ് ഗീവര്‍ഗീസ് കുറിലോസ് പറഞ്ഞു,


ബൈബിളും കുരിശും എല്ലാകാലത്തും അധിനി വേശത്തേിന്റെയും കോളനി വത്കരണത്തിന്റേയും ഭാഗമായി ഉപയോഗിച്ചിട്ടുണ്ട്. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍ നമുക്ക് അവസാനം ഒരു റവന്യു മന്ത്രി ഉണ്ടായിരിക്കുന്നു. ബിഷപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു.


 ജില്ലാ ഭരണകൂടത്തിനെതിരെ സിപിഎം പരസ്യമായി രംഗത്ത് വന്നതിനു പിന്നാലെയാണ് അനധികൃത കുരിശു നീക്കിയ നടപടിയെ സോഷ്യല്‍ മീഡിയയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പടെയുള്ളവര്‍ പിന്താങ്ങി രംഗത്ത് വന്നത്.


നേരത്തെ, കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും സബ് കളക്ടര്‍ ശ്രീം റാം വെങ്കിട്ടരാമനെതിരെ രംഗത്ത് വന്നു. സിപിഎം കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ട് മതി കുരിശു നീക്കം ചെയ്യാനെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു, എന്നല്‍, വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്ം ഒഴിപ്പിക്കലിനെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ജില്ലാ നേതൃത്വവും കുരിശു നീക്കം ചെയ്ത നടപടിയെ സ്വാഗതം ചെയ്തു.


സബ്കളക്ടര്‍ ചീപ് പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ കളിക്കുന്നതെന്നാണ് സിപിഎം ജില്ലാ സെകട്ടറി ജയചന്ദ്രന്‍ പരഞ്ഞത്.


 

Tags : Munnar 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ