OMG News

ഓംപുരിയുടെ പ്രേതം സിസിടിവിയില്‍ വ്യാജ വാര്‍ത്തയുമായി പാക് ടിവി

Thu, Apr 20, 2017

Arabianewspaper 2598
ഓംപുരിയുടെ പ്രേതം സിസിടിവിയില്‍ വ്യാജ വാര്‍ത്തയുമായി പാക് ടിവി

ബോളിവുഡ് നടന്‍ ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞതായി പാക്കിസ്ഥാനിലെ ബോല്‍ ന്യൂസ് എന്ന ചാനലാണ് അവകാശപ്പെട്ടത്.


ഓം പുരിയുടെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്. അമീര്‍ ലിയാഖത് എന്ന അവതാരകനാണ് ഈ വ്യാജ വാര്‍ത്ത പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചത്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ഇത് ശരിയാണെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ തന്നെ ചിലര്‍ ഈ വീഡിയോ പഴയതാണെന്ന് തെളിവു സഹിതം ഹാജരാക്കുകയായിരുന്നു.


ഓംപുരിയുടെ മുംബൈയിലെ വീട്ടിലെ ദൃശ്യങ്ങളാണെന്ന പേരില്‍ 2013 ലെ ഒരു വീഡിയോയിലാണ് മോര്‍ഫ് ചെയ്ത് ജുബ്ബയിട്ട പ്രേതത്തിന്റെ ദൃശ്യങ്ങള്‍ കയറ്റിയത്.


ആദ്യം പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളില്‍ വര്‍ഷവും തീയതിയും സമയവും ഉണ്ടെങ്കിലും ഓം പുരിയുടെ പ്രേതമെന്ന് അവകാശപ്പെടുന്ന വീഡിയോയില്‍ ഇതെല്ലാം മാച്ചു കളഞ്ഞിട്ടുമുണ്ട്. സാധാരണ സിസിടിവി ദൃശ്യങ്ങളില്‍ സമയം, തീയതി. വര്‍ഷം എന്നിവ രേഖപ്പെടുത്താറുമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രേതം വീഡിയോ നിര്‍മിക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന നിരവധി പേര്‍ നിലവില്‍ ഹിറ്റുകള്‍ വാരിക്കൂട്ടി പരസ്യ വരുമാനം നേടുക പതിവാണ്.


Tags : Om Puri 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ