Troll Today News

കെആര്‍കെ മാപ്പു പറയാതെ ട്രോള്‍ നിര്‍ത്തില്ല, ഹാക്ക് ഭീഷണിയും

Thu, Apr 20, 2017

Arabianewspaper 2206
കെആര്‍കെ മാപ്പു പറയാതെ ട്രോള്‍ നിര്‍ത്തില്ല, ഹാക്ക് ഭീഷണിയും

മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളിയ ബോളിവുഡ് നടനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ മലയാളികളുടെ ട്രോള്‍ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നു.


ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച് അധിക്ഷേപിച്ച ശേഷം ആയിരക്കണക്കിന് ട്രോളുകള്‍ ഏറ്റു വാങ്ങിയിട്ടും കുലുക്കമില്ലാതെ ലാലിനെ വീണ്ടും പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ട് ലാല്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന കമാല്‍ ആര്‍ ഖാനെതിരെ കൂടുതല്‍ മാരകമായ ആക്രമണങ്ങള്‍ക്ക് മല്ലു സൈബര്‍ സേന തയ്യാറെടുക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ലാലിനെതിരയാ ട്രോളുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് പൂട്ടിക്കുമെന്ന ഭീഷണിയാണ് സൈബര്‍ ഹാക്കര്‍മാരുടെ ഭീഷണി.


കമാല്‍ ആര്‍ ഖാന്റെ പാസ് വേര്‍ഡ് തിരിച്ചു പിടിക്കുന്ന ഇമെയില്‍ അക്കൗണ്ട് തങ്ങള്‍ ഹാക്ക് ചെയ്‌തെന്നും യുട്യൂബിലും മറ്റും വരുന്ന ഗുഗിള്‍ പരസ്യങ്ങളുടെ വരുമാനം ലഭിക്കുന്ന അക്കൗണ്ട് പൂട്ടിയതായും ഇനിമുതല്‍ പരസ്യ വരുമാനം ഉണ്ടാക്കമെന്ന് കരുതേണ്ടെന്നും ഇവര്‍ കമാല്‍ ആര്‍ ഖാന് മുന്നറിയിപ്പ് നല്‍കുന്നു.


പലരും കമാല്‍ ആര്‍ ഖാന്റെ പോസ്റ്റുകള്‍ സ്പാമാണെന്ന് റിപ്പോര്‍ട്ട് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. ഒരു പരിധിയില്‍ കൂടുതല്‍ പരാതി ലഭിച്ചാല്‍ ട്വിറ്റര്‍ ഇയാളുടെ അക്കൗണ്ട് മരവിപ്പിക്കും. ഏപ്രില്‍ 19 നും ഇരുപതിനും കമാലിനെതിരായ ട്രോളാക്രമണം തുടരുകയാണ്.


ഫെയ്‌സ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് 12,000 ല്‍ അധികം അസഭ്യ മറുപടികളാണ് കമാലിന് ലഭിച്ചത്.





Tags : KRK  Mohanlal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ