General News

റിട്ട. കേണലിനെ ഇന്ത്യ തട്ടിക്കൊണ്ടു പോയതായി പാക്കിസ്ഥാന്‍

Thu, Apr 20, 2017

Arabianewspaper 628
റിട്ട. കേണലിനെ ഇന്ത്യ തട്ടിക്കൊണ്ടു പോയതായി പാക്കിസ്ഥാന്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റിട്ട നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ വിട്ടു കിട്ടാനും വിലപേശാനുമായി റിട്ട. പാക് ആര്‍മി ലഫ് കേണലിനെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റൊ തട്ടിക്കൊണ്ടു പോയതായി പാക്കിസ്ഥാന്‍ ആരോപിക്കുന്നു.


ലഫ് കേണല്‍ മുഹമ്മദ് ഹബീബ് സഹീറിനെയാണ് നേപ്പാളില്‍ വെച്ച് കാണാതായിരിക്കുന്നത്. ഏപ്രില്‍ ആറിനു ശേഷം ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരുമില്ലെന്നാണ് സൂചന. എന്നാല്‍,. മുഹമ്മദ് ഹബീബ് ഐഎസ്‌ഐ ചാരനാണെന്ന് ആരോപണമുണ്ട്.


ഏപ്രില്‍ ആറിന് ഹബീബിനെ നേപ്പാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് സൂചന. ഇന്ത്യന്‍ രഹസ്യങ്ങള്‍ കൈമാറാമെന്ന വാഗ്ദാനമായിരുന്നു വിളിച്ചയാള്‍ നല്‍കിയത്. ഇതിനായി ചില രഹസ്യ രേഖകള്‍ മുന്‍കൂറായി ഇയാള്‍ ഹബീബിന് അയച്ചു നല്‍കി.


നേപ്പാളില്‍ വിമാനമിറങ്ങിയ ഹബീബിനെ ഇന്ത്യക്കാരനായ ഒരാള്‍ കൂട്ടിക്കൊണ്ടു പോയതായി സൂചന ലഭിച്ചതായി പാക്കിസ്ഥാന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു.


ജാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടു പോയതിനു അതേ നാണയത്തില്‍ പാക്കിസ്ഥാന് ഇന്ത്യ മറുപടി നല്‍കുകയായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.


പാക്കിസ്ഥാനിലെ 1,345 പേരുടെ മരണത്തിന് ഉത്തരവാദിയാണ് കുല്‍ഭൂഷണ്‍ ജാദവ് എന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നു. ജാദവ് കുറ്റം സമ്മതിച്ചതായി കാണിച്ച് വീഡിയോയും പാക്കിസ്ഥാന്‍ പുറത്തു വിട്ടിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ