Sports News

ഗര്‍ഭിണിയാണെന്ന് സെറീനയുടെ വെളിപ്പെടുത്തല്‍

Thu, Apr 20, 2017

Arabianewspaper 2176
ഗര്‍ഭിണിയാണെന്ന് സെറീനയുടെ വെളിപ്പെടുത്തല്‍

ടെന്നീസ് താരം സെറീന വില്യംസ് താന്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി. അഞ്ചു മാസം ഗര്‍ഭിണിയാണെന്നാണ് സെറീന സ്‌നാപ്ചാറ്റിലൂടെ ആരാധകരെ അറിയിച്ചത്.


33 കാരനായ കാമുകന്‍ അലക്‌സിസ് ഒഹാനിയനുമായി ഒരുമിച്ച് താമസിക്കുന്ന സെറീന ഡിസംബറില്‍ വിവാഹം പ്രഖ്യാപിച്ചിരുന്നു. വിവാഹ നിശ്ചയ ചിത്രങ്ങളും പുറത്തു വിട്ടിരുന്നു.


2017 ല്‍ ടെന്നീസ് കളത്തില്‍ നിന്നും മാറി നില്‍ക്കുമെന്ന് സെറീനയുടെ മാനേജര്‍ അറിയിച്ചു. സെറീന അമ്മയാകാന്‍ പോകുന്ന കാര്യം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.


സഹോദരി വീനസ് വില്യംസിനെ ഫൈനലില്‍ പരാജയപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുമ്പോള്‍ സെറീന ആറാഴ്ച ഗര്‍ഭിണിയായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ