General News

ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു, കൂറ്റന്‍ കുരിശ് നീക്കം ചെയ്തു

Thu, Apr 20, 2017

Arabianewspaper 444
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു, കൂറ്റന്‍ കുരിശ് നീക്കം ചെയ്തു

ഇടുക്കിയിലെ അനധീകൃത കയ്യേറ്റങ്ങള്‍ ഒഴിപ്പി്ക്കുന്നതിന്റെ ഭാഗമായി സൂര്യനെല്ലി പാപ്പാത്തി ചോലയിലെ മലയില്‍ സ്ഥാപിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് കുരിശ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു


നേരത്തെ, കൂടം ഉപയോഗിച്ച് പൊളിച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് മലയുടെ മുകളിലേക്ക് ജെസിബി കൊണ്ടു വന്ന് നീക്കം ചെയ്യുകയായിരുന്നു.


സംഭവമറിഞ്ഞ് വിശ്വാസികള്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തി. എന്നാല്‍, പോലീസ് ഇവരെ തടഞ്ഞു. സ്ഥാലത്ത് നിരോധാനാജ്ഞ നിലവിലുണ്ട്, സംഘര്‍ഷാവസ്ഥ തുടരുകയാണ്. കയ്യേറ്റ ഭൂമിയിലേക്കുള്ള റോഡ് വാഹനങ്ങള്‍ നിരത്തി ഇട്ട് തടഞ്ഞിരുന്നു. ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ എടുത്തു മാറ്റിയശേഷമാണ് കുരിശു നീക്കം ചെയ്യല്‍ ആരംഭിച്ചത്.


റവന്യൂ ഭൂമി കയ്യേറിയാണ് മുപ്പതിടിയോളം ഉയരമുള്ള കുരിശു സ്ഥാപിച്ചത്. ചിന്നക്കനാലിലെ 34-1 എന്ന സര്‍വ്വേ നമ്പരിലുള്ള ഭൂമിയിലാണ് കുരിശു സ്ഥാപിച്ചത്. ഇതിനു ചുറ്റുമുള്ള വനഭൂമിയും ചിലര്‍ സ്വന്തമാക്കിയിട്ടുണ്ട്


ദേവീകുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് കുരിശു പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടത്. ഉടുമ്പന്‍ ചോല തഹസീല്‍ദാറാണ് കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ