General News

ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരാതി പറഞ്ഞ ജവാനെ പിരി്ച്ചു വിട്ടു

Wed, Apr 19, 2017

Arabianewspaper 616
ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരാതി പറഞ്ഞ ജവാനെ പിരി്ച്ചു വിട്ടു

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഡ്യുട്ടി ചെയ്യുന്നതിനിടെ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പരാതി പറഞ്ഞ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.


സേനയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനിക സേവനത്തില്‍ നിന്നും പിരിച്ചു വിട്ടത്. കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ വിചാരണയെ നേരിടുകയായിരുന്നു,


വിചാരണയ്ക്കിടെ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെങ്കിലും സൈനിക കോടതി അനുവദിച്ചില്ല. ഇതോടെ ഇയാള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പായി.


അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കാണിച്ചുള്ള വീഡിയോ കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ഇയാള്‍ പുറത്തു വിട്ടത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഭക്ഷണ സാമഗ്രികള്‍ മറിച്ചു വില്‍ക്കുകയാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ