General News

മോഡിയുടെ മുഖം മൂടി ധരിച്ച് ചാട്ടവാറടി. കര്‍ഷക സമരം 37 ാം ദിവസം

Wed, Apr 19, 2017

Arabianewspaper 529
മോഡിയുടെ മുഖം മൂടി ധരിച്ച് ചാട്ടവാറടി. കര്‍ഷക സമരം 37 ാം ദിവസം
ജലത്തിനു വേണ്ടിയും കാര്‍ഷിക വായ്പ എഴുതി തള്ളാനും തമിഴ് നാട്ടിലെ കര്‍ഷകര്‍ നടത്തുന്ന ഡെല്‍ഹി സമരം 37 ാം ദിവസത്തിലേക്ക് കടന്നു. വിവിധവും വ്യത്യസ്തവുമായ സമരമാണ് ഡെല്‍ഹിയിലെ ജന്തര്‍മന്ദറില്‍ കര്‍ഷകര്‍ നടത്തുന്നത്.

ഇന്ന് ഇവിടെ കണ്ടത് കര്‍ഷകര്‍ ചാട്ടവാറടിയേറ്റു വാങ്ങുന്നതാണ്. സമരം ചെയ്യുന്നവരിലൊരാള്‍ പ്രധാനമന്ത്രി മോഡിയുടെ മുഖംമൂടി ധരിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഓരോരുത്തരായി ചെന്ന് ചാട്ടാവറടിയേല്‍ക്കുന്നു. അടികൊണ്ട പലരും പുളഞ്ഞു. ഒരാള്‍ ബോധരഹിതനായി നിലം പതിച്ചു.

എയര്‍ കണ്ടീഷന്‍ മുറിയില്‍ കഴിയുന്ന പ്രധാനമന്ത്രിക്ക് നാല്‍പതു ഡിഗ്രി ചൂടില്‍ തങ്ങള്‍ നിരത്തില്‍ കിടന്ന് സമരം ചെയ്യുന്നതിന്റെ വേദന മനസിലാവില്ലെന്ന് സമരക്കാര്‍ പറയുന്നു.

കേന്ദ്രമന്ത്രിമാരില്‍ പലരേയും ഇവരുടെ പ്രതിനിധികള്‍ പോയി കണ്ടു, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചെങ്കിലും അവസാന നിമിഷം ഇതിനുള്ള അവസരം നിഷേധിച്ചു, പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഉദ്യോഗസ്ഥരെ കാണാനാണ് അനുമതി ലഭിച്ചതെന്ന് ഒടുവില്‍ അറിയിപ്പ് കിട്ടി. ഇതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചു,.

മോഡി ജന്തര്‍മന്ദറിലെത്തി തങ്ങളെ സന്ദര്‍ശിച്ച് വിഷയത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ആത്മാഹുതി ഉള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങളിലേക്ക് പോകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Tags : farmer 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ