General News

വിവിഐപി ചുവന്ന ബിക്കണ്‍ സര്‍ക്കാര്‍ നിരോധിച്ചു

Wed, Apr 19, 2017

Arabianewspaper 622
വിവിഐപി ചുവന്ന ബിക്കണ്‍ സര്‍ക്കാര്‍ നിരോധിച്ചു,

വിവിഐപി വാഹനങ്ങള്‍ക്ക് മേല്‍ ചുവന്ന ലൈറ്റു ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു, എല്ലാ വിവിഐപിമാരുടേയും വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ എടുത്തു മാറ്റാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 


നിയമത്തില്‍ ആരേയും ഒഴിവാക്കിയിട്ടില്ലെന്നും, സായുധ സേന, പോലീസ്, ആംബുലന്‍സ്, അഗ്നിശമന സേന എന്നിവര്‍ക്കു മാത്രമായിരിക്കും ബീക്കണ്‍ വെയ്ക്കാന്‍ അനുമതി നല്‍കുക എന്നും അതു ചുവന്ന ലൈറ്റല്ല, നീല ലൈറ്റായിരിക്കും ഉപയോഗിക്കാന്‍ സാധിക്കുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു,.


രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനനമന്ത്രി, സൂപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെ വാഹനങ്ങള്‍ക്കൊന്നും ഇനി മുതല്‍ ബീക്കണ്‍ കാണുകില്ല.


മെയ് മാസം ഒന്നു മുതല്‍ പുതിയ നിയമം നടപ്പിലാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗതാഗത സംവിധാനത്തില്‍ സുഗമമായ യാത്രയ്ക്ക് വേണ്ടി മാത്രമായിരിക്കും ഈ വാഹനങ്ങള്‍ക്കും  ബീക്കണുകള്‍ വെയ്ക്കുക.


ജില്ലാ കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്കു മേലും ചുവന്ന ബീക്കണ്‍ ഇനി കാണില്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിമാരുടേയും മറ്റ് സംസ്ഥാന മന്ത്രിമാരുടേയും വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്.


ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യ നാഥും, പഞ്ചാബ് മുഖ്യമന്ത്രി അമരീനന്ദര്‍ സിംഗും അടുത്തിടെ തങ്ങളുടെ വാഹനങ്ങളില്‍ നിന്ന് ചുവന്ന ബീക്കണ്‍ നീക്കം ചെയ്തിരുന്നു.


2015 ല്‍ സുപ്രീം കോടതി ചുവന്ന ബീക്കണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ