General News

അരുണാചലിലെ ആറു നഗരങ്ങള്‍ക്ക് ചൈന പുതിയ പേരിട്ടു

Wed, Apr 19, 2017

Arabianewspaper 394
അരുണാചലിലെ ആറു നഗരങ്ങള്‍ക്ക് ചൈന പുതിയ പേരിട്ടു

അരുണാചലിലെ ആറു പ്രദേശങ്ങള്‍ക്ക് ചൈന തങ്ങളുടെ മാപ്പില്‍ പുതിയ പേരുകള്‍ നല്‍കി. അരുണാചല്‍ പ്രദേശിനെ തന്നെ തെക്കന്‍ ടിബറ്റ് എന്നാണ് ചൈന വിളിക്കുന്നത്.


ടിബറ്റില്‍ അധിനിവേശ ഭരണം നടത്തുന്ന ചൈന അവരുടെ ആത്മീയ നേതാവ് ദലൈലാമയെ അരുണാചലില്‍ ഇന്ത്യ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് തിരിച്ചടിച്ചതാണെന്ന് സൂചനയുണ്ട്.


അരുണാചല്‍ പ്രദേശിലുള്ള ചൈനയുടെ അവകാശം ബോധ്യപ്പെടുത്താനാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയത്. ഇന്ത്യ അരുണാചല്‍ പ്രദേശ് അന്യായമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് ചൈന ആരോപിക്കുന്നത്.


ചൈനയുടെ സിവില്‍ അഫയേഴ്‌സ് വകുപ്പാണ് പുതിയ പേരുകള്‍ നല്‍കിയത്. എന്നാല്‍, ഈ പേരുകള്‍ മുമ്പെ നിലവിലുണ്ടായിരുന്നതായാണ് ചൈന പറയുന്നത്.


ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ