Sports News

ടി 20യില്‍ 10,000 .യൂണിവേഴ്‌സ് ബോസ് ഇസ് ബാക്

Wed, Apr 19, 2017

Arabianewspaper 2114
ടി 20യില്‍ 10,000 .യൂണിവേഴ്‌സ് ബോസ് ഇസ് ബാക്

ടി 20 യില്‍ ക്രിസ് ഗെയില്‍ 10,000 റണ്‍സ് തികച്ചപ്പോള്‍ കരീബിയന്‍ താരത്തിന് തന്റെ പേരിലുള്ള പുതിയ റെക്കോര്‍ഡായി ഇത് മാറി. ടി 20 യില്‍ ഏറ്റവും അധികം സെഞ്ച്വുറിയും *18) അര്‍ദ്ധ സെഞ്ച്വുറിയും (60) കൂടാതെ ഏറ്റവും ഉയര്‍ന്ന സ്‌കോറും (175) ഗെയിലിന്റെ പേരിലാണുള്ളത്.


ഏറ്റവും വേഗതയാര്‍ന്ന അര്‍ദ്ധ സെഞ്ച്വുറി ( 12 പന്തില്‍)യും ക്രിസ് ഗെയിലിന്റെ പേരിലാണ്. ടി 20 യിലെ മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ ഏറ്റവും അധികം സിക്‌സും (736) ഏറ്റവും അധികം ഫോണും (764) ഗെയിലിന്റെ പേരില്‍ തന്നെയാണുള്ളത്. ടി 20 യില്‍ 47 തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഗെയില്‍ നേടിയിട്ടുണ്ട്.


യുണിവേഴ്‌സ് ബോസ് എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ക്രിസ് ഗെയില്‍ ഇടക്കാലമായി ഫോം നഷ്ടപ്പെട്ട നിലയിലായിരുന്നു എന്നാല്‍, ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ഗെയില്‍ തന്റെ പ്രകടനം അനശ്വരമാക്കി. സിക്‌സറും ഫോറും പറത്തിയ ഗെയില്‍ പഴയ ഫോമിലെത്തിയത് റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരെ ആവേശത്തിലാക്കി.


ഗുജറാത്ത് ലയണ്‍സിനു വേണ്ടി പന്തെറിഞ്ഞ ബേസില്‍ തമ്പിയുടെ ഇരയായി ഗെയില്‍ മടങ്ങും വരെ ആരാധകര്‍ കളി നന്നായി ആസ്വദിച്ചു,. മലയാളി താരമായ ബേസിലിന്റെ കന്നി ഐപിഎല്‍ വിക്കറ്റ് വമ്പനെ വീഴ്ത്തി നേടിയതും ചരിത്രമായി.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ