General News

ദിനകരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് , വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന

Wed, Apr 19, 2017

Arabianewspaper 443
ദിനകരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് , വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന

തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അമ്പതു കോടി രൂപ ഇടനിലക്കാര്‍ വഴി കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ അണ്ണാ ഡിഎംകെ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെതിരെ ഡെല്‍ഹി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവി്ച്ചു,


ദിനകരന്‍ വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തുന്നതായി സൂചന ലഭിച്ചതോടെയാണ് ഇത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ദിനകരന്റെ ചിത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.


അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം ലഭിക്കാന്‍ അമ്പതു കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷണനിലെ ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാര്‍ വഴി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കേസിലാണ് ഡെല്‍ഹി ക്രൈം ബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്,


ഇതേതുടര്‍ന്ന് ശശികല വിഭാഗത്തില്‍ പിളര്‍പ്പുണ്ടായി. മുഖ്യമന്ത്രി പളനി സ്വാമിയുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം വിമത നേതാവായ പനീര്‍ സെല്‍വത്തിന്റെ ഗ്രൂപ്പുമായി ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും ഇവര്‍ അറിയിച്ചു,


ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖര്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലാകുകയും ഇയാള്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയും. ചെയ്തു. എന്നാല്‍, സുകേഷിനെ അറിയില്ലെന്നാണ് ദിനകരന്‍ പറയുന്നത്. ഇയാളില്‍ നിന്ന് 1.3 കോടി രൂപയും ഒരു ബിഎംഡബ്യു,വും ഒരു മെഴ്‌സിഡെസും കണ്ടെടുത്തു.


ഏപ്രില്‍ 12 ന് ചെന്നൈ അര്‍ കെ നഗറില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിനെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.


അതേസമയം, പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം ഇലക്ഷന്‍ കമ്മീഷന്‍ മരവിപ്പിച്ചിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ