General News

ബാബറി കേസില്‍ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണം -സുപ്രീം കോടതി

Wed, Apr 19, 2017

Arabianewspaper 513
ബാബറി കേസില്‍ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണം -സുപ്രീം കോടതി

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഡാലോന ആരോപണത്തില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ഇവര്‍ക്കെതിരെയുണ്ടായിരുന്ന ഗൂഡാലോചന കുറ്റം റദ്ദാക്കിയ അലഹബാദ് ഹൈക്കോതി വിധി റദ്ദു ചെയ്ത സുപ്രീം കോടതി ഇത് പുനസ്ഥാപിച്ചു,


അദ്വാനിക്കു പുറമേ, മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരാതി, എന്നിവര്‍ ഉള്‍പ്പടെ 13 പേരാണ് ഗൂഡാലോചന കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


2010 ലാണ് അലഹബാദ് ഹൈക്കോടതി ഗൂഡാലോചന കേസ് റദ്ദാക്കിയത്. ഇതിനെതിരെ സിബിഐ അടുത്തിടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. തങ്ങള്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.


നാലാഴ്ചയ്ക്കുള്ളില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് കോടതി വിധി. സുപ്രീം കോടതിയുടെ ഭരണ ഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റീസുമാരായ പിസി ഘോഷ്,. റോഹിണ്ടന്‍ നരിമാന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ഈ കേസുമായി ബന്ധപ്പെട്ട് റായി ബറേലി മജിസ്‌ട്രേറ്റ് കോടതിയിലും ലക്‌നോയിലെ സിബിഐ കോടതിയിലും ഉള്ള കേസുകള്‍ ഒരുമിച്ചാക്കി മാറ്റിയിട്ടുണ്ട്.


ക്രിമിനല്‍ നിയമത്തിലെ 120ബി റദ്ദു ചെയ്യണമെന്നും വിചാരണ കീഴ്‌ക്കോടതിയില്‍ നടത്തണമെന്നും അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എന്‍ കെ കൗള്‍ പറഞ്ഞു,


ലക്‌നൗയിലെ സിബിഐ കോടതിയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തി കേസ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. 196 സാക്ഷികളെ മാത്രമെ കേസില്‍ ഇതുവരെ വിസ്തരിച്ചിട്ടുള്ളു. ഇനിയും അറുന്നൂറിലേറെ സാക്ഷികളെ വിസ്തരിക്കേണ്ടതായിട്ടുണ്ട്. 2010 മെയ് 21 നാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Tags : Babri Case 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ