General News

അരവിന്ദ് കേജ് രിവാളും പിണറായി വിജയനും കൂടിക്കാഴ്ച നടത്തി

Wed, Apr 19, 2017

Arabianewspaper 539
അരവിന്ദ് കേജ് രിവാളും പിണറായി വിജയനും കൂടിക്കാഴ്ച നടത്തി

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് പിന്നീട് മാധ്യമ പ്രവര്‍തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


രാജ്യത്ത് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടു ചേര്‍ന്നിട്ട് കാര്യമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു, കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷന്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു,. ഡെല്‍ഹി സര്‍ക്കാരിനെ കേന്ദ്രം പരിഗണിക്കുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതിനിടയില്‍ സമ്പൂര്‍ണ സംസ്ഥാനമല്ലാത്ത ഡെല്‍ഹിയുടെ കാര്യം പറയണോ എന്നും പിണറായി വിജയന്‍ ചോദിച്ചു.


രാവിലെ എട്ടരയ്ക്ക് ഡെല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കേജ് രിവാള്‍ കൂടിക്കാഴ്ച നടത്തി.


രാജ്യത്ത് മോഡിയുടെ ഭരണം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു. പിണറായി വിജയന്‍ മഹനായ മനുഷ്യനാണെന്നും കേജ് രിവാള്‍ പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ