General News

ശശികലയേയും ദിനകരനേയും പുറത്താക്കി

Tue, Apr 18, 2017

Arabianewspaper 495
ശശികലയേയും ദിനകരനേയും പുറത്താക്കി

തമിഴ് നാട് രാഷ്ട്രീയത്തിലെ അന്തര്‍ നാടകങ്ങള്‍ തുടരുന്നു. അണ്ണാ ഡിഎംകെ അമ്മ വിഭാഗം ജനറല്‍ സെക്രട്ടറി ശശികലയേയും ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനേയും പുറത്താക്കിയതായി മുഖ്യമന്ത്രി ഇടപ്പാടി പഴനി സ്വാമി വിഭാഗം അറിയിച്ചു.


അതേസമയം ശശികലയെ പിന്തുണയ്ക്കുന്ന 17 എംഎല്‍എമാര്‍ ടിടിവി ദിനകരന്റെ വസതിയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.


ജയലളിതയുടെ മരണ ശേഷം ഉണ്ടായ നേതൃശൂന്യതയുടെ പ്രതിസന്ധി പാരമ്യതയിലെത്തിയിരിക്കുകയാണ്. അണ്ണാ ഡിഎംകെയുടെ പാരമ്പര്യത്തിന്റെ അവകാശ വാദം ഉന്നയിച്ച പനീര്‍ ശെല്‍വവും ഇടപ്പാടി പഴനി സ്വാമിയും ശശികലയും അടങ്ങുന്ന മൂന്നു വിഭാഗങ്ങളാണ് പരസ്പരം പടവെട്ടുന്നത്.


പനീര്‍ശെല്‍വവും ഇടപ്പാടി പഴനിസ്വാമിയും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ