General News

ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Tue, Apr 18, 2017

Arabianewspaper 402
ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കാലവധി തീരാന്‍ മൂന്നു വര്‍ഷം ബാക്കി നില്‍ക്കെ ബ്രിട്ടനിലെ സര്‍ക്കാര്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി തേരെസ മെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


ജൂണ്‍ എട്ടിന് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തേരേസ മെയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് അനുമതി തേടിക്കൊണ്ടുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും, മൂന്നില്‍ രണ്ട് അംഗങ്ങള്‍ പിന്തുണച്ചാല്‍ തിരഞ്ഞെടുപ്പ് നടക്കും.


ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭുരിപക്ഷം ഉള്ള സാഹചര്യത്തില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഏവരേയും അത്ഭുതപെടുത്തി. പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍്ട്ടി അംഗവുമായ ജെറിമി കോര്‍ബിന്‍ ഇതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


അതേസമയം, സമ്മിശ്ര പ്രതികരണമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്.


 

Tags : Theresa May 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ