General News

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി , ജാമ്യത്തില്‍ വിട്ടു

Tue, Apr 18, 2017

Arabianewspaper 429
വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി , ജാമ്യത്തില്‍ വിട്ടു

കോടികളുടെ വായ്പാകുടിശിക വരുത്തി രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയെ സ്‌കോട് ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം മല്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ക്കകം മല്യയെ ജാമ്യത്തില്‍ വിട്ടയച്ചു.


കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ പ്രകാരം മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കുറ്റവാളികളെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുന്ന സ്‌കോട്‌ലാന്‍ഡ് പോലീസ് വിഭാഗമാണ് മല്യയെ അറസ്റ്റ് ചെയ്തത്


വെസ്റ്റ് മിനിസ്റ്ററിലെ മെട്രോ പൊളിറ്റിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മല്യയെ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു,


അതേസമയം, സാധാരണ നടപടി ക്രമങ്ങള്‍സ മാത്രമാണ് ഇതെന്നും കുറ്റവാളികളെ കൈമാറ്റെം ചെയ്യുന്ന കേസില്‍ കോടതിയില്‍ ഹാജരാകുക മാത്രാമാണ് ഉണ്ടായതെന്നും ഇന്ത്യയിലെ മാധ്യമങ്ങളുടെ പെരുപ്പിച്ചുള്ള വാര്‍ത്തായാണിതെന്നും മല്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു,.


ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി അടുത്തു തന്നെ ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നടപടി. മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കുമെന്ന് ജെയ്റ്റിലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു,.


കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് മല്യയെ കൈമാറുന്നതിനുള്ള നടപടി ഇന്ത്യയും ബ്രിട്ടനും ആരംഭിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ