General News

കാര്‍ത്തി ചിദംബരത്തിന് 2262 കോടി പിഴയൊടുക്കാന്‍ നോട്ടീസ്

Tue, Apr 18, 2017

Arabianewspaper 560
കാര്‍ത്തി ചിദംബരത്തിന് 2262 കോടി പിഴയൊടുക്കാന്‍ നോട്ടീസ്

മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. 350 ദശലക്ഷം ഡോളര്‍ (കദേശം 2262 കോടി രൂപ) പിഴയടയ്ക്കാനാണ് ഫെമ നിയമ പ്രകാരം നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


കാര്‍ത്തിക്ക് ഓഹരി പങ്കാളിത്തമുള്ള വാസന്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തെ ഉപയോഗിച്ച് മൗറീഷ്യസ് പോലുള്ള രാജ്യങ്ങള്‍ വഴി കള്ളപ്പണം വെളുപ്പി്‌ച്ചെന്നാണ് ഇഡിയുടെ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.


വാസന്‍ ഹെല്‍ത്ത് കെയറില്‍ ഓഹരി പങ്കാളിത്തമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കാണ് നോാട്ടീസ്.


എയര്‍സെല്‍ മാക്‌സിസ് കുംഭകോണത്തില്‍ രണ്ടുലക്ഷം ഡോളര്‍ കൈക്കൂലിയായി ലഭിച്ച കേസില്‍ ഇഡി നേരത്തെ തന്നെ കാര്‍ത്തി ക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ കാര്‍ത്തി ചിദംബരം ഹാജരായിട്ടില്ല.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ