General News

"നേഷന്‍ വാണ്ടസ് ടു നോ" എന്ന ശൈലി ഉപയോഗിക്കുന്നതിന് അര്‍ണബിന് വിലക്ക്

Tue, Apr 18, 2017

Arabianewspaper 446

ചാനല്‍ മത്സരം ഒരിക്കല്‍ കൂടി അതിന്റെ മൂല്യവും ധാര്‍മികതയും കൈവെടിഞ്ഞ് പണത്തിന്റെയും ദുരഭിമാനത്തിന്റേയും പാത തേടി പോകുന്നു. ഇക്കുറി ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതിയിലുള്ള ടൈംസ് നൗ ചാനലാണ് തങ്ങളുടെ മുന്‍ എഡിറ്ററും സെലിബ്രിറ്റി ജേര്‍ണലിസ്റ്റുമായ അര്‍ണബിനെതിരെ തിരിഞ്ഞിരിക്കുന്നത്.


ടൈംസ് നൗവിനെ മുന്‍ നിരയില്‍ എത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ച അര്‍ണബ് തന്റെ ഒമ്പതു മണി ചര്‍ച്ചാ പരിപാടിയായ ന്യുസ് അവറില്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ശൈലിയാണ് ദ നേഷന്‍ വാണ്ട്‌സുടു നോ ... ഇത് ഹിറ്റാകുകയും ചെയ്തിരുന്നു. അര്‍ണബ് ഗോസാമിയുടെ ഈ ശൈലി അദ്ദേഹം ടൈം സ് നൗവില്‍ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും ഈ ശൈലിയുടെ പകര്‍പ്പവകാശം തങ്ങള്‍ക്കുള്ളതാണെന്നും ടൈംസ് നൗ അവകാശപ്പെടുന്നു.


എന്നാല്‍, അര്‍ണബ് ഉടന്‍ തുടങ്ങുന്ന ദി റിപ്പബ്ലിക് എന്ന ചാനലില്‍ ഈ ശൈലി ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് ടൈംസ് നൗ നോട്ടീസ് അയച്ചിരിക്കുകയാണ്.


ഇക്കാര്യം അര്‍ണബ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെയ്ക്കുകയായിരുന്നു. കുറച്ചു നാളായി ഈ മീഡിയ ഗ്രൂപ്പ് പരിഭ്രാന്രരായി കാട്ടിക്കൂട്ടുന്ന പലതും താന്‍ നിശ്ബ്ദനായി വീക്ഷിക്കുകയായിരുന്നു. തന്നെ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയെ ഭയയ്ക്കുന്നില്ല. നിങ്ങളുടെ പണചാക്കും അഭിഭാഷകരും രംഗത്ത് വരട്ടെ,. ക്രമിനല്‍ കേസ് ഫയല്‍ ചെയ്യു, ടിവി സ്റ്റുഡിയോയില്‍ താന്‍ ഉണ്ട് വന്ന്. അറസ്റ്റ് ചെയ്യു. അര്‍ണബ് പറയുന്നു.


പ്രേക്ഷകരെ, നേഷന്‍സ് വാണ്ട്‌സ് ടു നോ എന്ന ശൈലി, നിങ്ങളുടേതാണ്, എന്റേതാണ്, ഈ രാജ്യത്തെ ഒരോ പൗരന്‍മാരുടേതുമാണ്. ഞാന് അഭിമാനത്തോടെ ഈ ശൈലി ഉപയോഗിച്ചിട്ടുണ്ട്. ഹൃദയത്തില്‍ നിന്നും വരുന്ന ശൈലിയാണിത്.


ഈ ശൈലി താന്‍ തുടര്‍ന്നും ഉപയോഗിക്കണോ, ഈ മാധ്യമ ഗ്രൂപ്പ് തന്നെ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ട് ഉപേക്ഷിക്കണോ. ..തന്റെ ടീമിനെ പല മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്യുകയാണ്. റിപ്പബ്ലിക് എന്ന ടീവിയുടെ സംപ്രേഷണം ആരംഭിക്കുന്നത് വൈകിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. തന്റെ കുടെ നില്‍ക്കുന്ന ടീമംഗങ്ങളെ തളര്‍ത്തുകയും.. അര്‍ണബ് ആരോപിക്കുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ