Sports News

വിക്കറ്റ് വേട്ടയില്‍ ഭുവി, റണ്‍വേട്ടയില്‍ മനീഷ്

Tue, Apr 18, 2017

Arabianewspaper 2071
വിക്കറ്റ് വേട്ടയില്‍ ഭുവി, റണ്‍വേട്ടയില്‍ മനീഷ്

ഐപിഎല്‍ പത്താം സീസണ്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ വിക്കറ്റ് വേട്ടയില്‍ ഭുവനേശ്വര്‍ കുമാര്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് പതിിനഞ്ചു വിക്കറ്റുകളുമായി മറ്റു ബൗളര്‍മാരെ ബഹുദൂുരം പിന്നിലാക്കി കുതിക്കുകയാണ്.


പഞ്ചാബ് കിംഗ്‌സിനെതിരെ ഹൈദരബാദ് സണ്‍റൈസ്‌ഴ്‌സ് വിജയം നേടിയ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു.


പഞ്ചാബിനെ ചുരുട്ടിക്കൂട്ടാന്‍ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം സഹായിച്ചു,. 160 റണ്‍സ് വിജയലക്ഷ്യം നല്‍കിയ ഹൈദരബാദിന് ഭുവനേശ്വറിന്റെ കണിശതമായര്‍ന്ന പന്തേറില്‍ എതിരാളികളെ തളച്ചിടാന്‍ സാധിച്ചു,. മനന്‍ വോറയുടെ (95) ഒറ്റയാള്‍ പ്രകടനത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല.


മറ്റൊരു മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നാലു വിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കൊത്തയ്ക്ക് മനീഷ് പാണ്ഡെയുടെ ബാറ്റിംഗാണ് തുണയായത്.


ആദ്യ നാലു മത്സരങ്ങളില്‍ നിന്നായി മനീിഷ് നേടിയത് 69 നോട്ടൗട്ട്, 46, 25, 81 നോട്ടൗട്ട് എന്നിങ്ങനെയാണ്.. ഇതോടെ മനീഷ് പാണ്ഡെ ഐപിഎല്ലില്‍ രണ്ടായിരം റണ്‍സും തികച്ചു,.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ