OMG News

അടിക്കാന്‍ വെല്ലുവിളിച്ച വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക തല്ലി, വിദ്യാര്‍ത്ഥിനി തിരിച്ചും

Tue, Apr 18, 2017

Arabianewspaper 2047
അടിക്കാന്‍ വെല്ലുവിളിച്ച വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക തല്ലി, വിദ്യാര്‍ത്ഥിനി തിരിച്ചും

അച്ചടക്കമില്ലാതെ ക്ലാസില്‍ പെരുമാറിയതിന് ശാസിച്ച അദ്ധ്യാപികയോട് തര്‍ക്കിച്ച വിദ്യാര്‍ത്ഥിനി തന്നെ തല്ലാന്‍ വെല്ലുവിളിച്ചു. പലതവണ ഉയര്‍ന്ന വെല്ലുവിളിക്കൊടുവില്‍ അദ്ധ്യാപിക തല്ലി. തുടര്‍ന്ന് അദ്ധ്യാപികയെ തിരിച്ചും വിദ്യാര്‍ത്ഥിനി തല്ലി. ഒടുവില്‍ ഇരുവരും ചേര്‍ന്ന് പിടിവലിയും തല്ലുമായി . സംഭവം സഹപാഠികള്‍ മൊബൈലില്‍ ചിത്രീകരിച്ചു.


ചൈനയില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അദ്ധ്യാപികകയെ പ്രകോപിച്ച് സംഭവം ക്യാമറയില്‍ ചിത്രീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍, കെണിയില്‍ വീണ അദ്ധ്യാപിക ക്ഷമകെട്ട് വിദ്യാര്‍ത്ഥിനിയെ തല്ലുകയായിരുന്നു.


ചൈനയിലെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റ് വെയ്‌ബോയാണ് വീഡിയോ പുറത്തു വിട്ടത്. ഇതിനകം കാല്‍ കോടി പേര്‍ വീഡിയോ കണ്ടു.

Tags : slap 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ