General News

മലപ്പുറത്ത് ബിജെപിക്ക് വോട്ടു കൂടി, പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ല -കുമ്മനം

Tue, Apr 18, 2017

Arabianewspaper 360
മലപ്പുറത്ത് ബിജെപിക്ക് വോട്ടു കൂടി, പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ല -കുമ്മനം

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി പിണഞ്ഞതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ കലഹമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.


മലപ്പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ആയിരത്തോളം വോട്ടുകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും കുമ്മനം പറഞ്ഞു.


2014 ലോക്‌സഭാ തിരഞ്ഞെടുുപ്പിനേക്കാളും ഒരു ലക്ഷത്തിലധികം വോട്ടര്‍മാര്‍ കൂടിയെങ്കിലും പോളിംഗ് ശതമാനം അന്നത്തേതിനാക്കാള്‍ കുറവായിരുന്നുവെന്നും എന്നിരുന്നാലും ആനുപാതികമായി ബിജെപിക്ക് ആയിരത്തോളം വോട്ടു കൂടുതല്‍ കിട്ടുകയാണ് ഉണ്ടായതെന്നും ബിജെപി പറയുന്നു.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 64,705 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇക്കുറി ഇത് 65,658 ആയി വര്‍ദ്ധിച്ചു,.


പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിനേക്കാളും 14,985 വോട്ടിന്റെ കുറവാണ് ഇക്കുറി ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന മണ്ഡലത്തില്‍ 22,887 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പത്തു മാസം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പില്‍ ഇത് 5697 വോട്ടു കുറഞ്ഞ് 17,190 ആയി. വേങ്ങരയിലുംമലപ്പുറത്തും മഞ്ചേരിയിലും കൊണ്ടോട്ടിയിലും യഥാക്രമം 1103, 1315, 1064 , 1196 എന്നിങ്ങനെയാണ് കുറവ് വന്നത്. അതേസമയം പെരിന്തല്‍മണ്ണയിലും മങ്കടയിലും വോട്ടു വര്‍ദ്ധിച്ചു.


2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാളും യുഡിഎഫ് 3.8 ശതമാനവും എല്‍ഡിഎഫ് 8.34 ശതമാനവും വോട്ട് കുടുതല്‍ നേടിയപ്പോള്‍ ബിജെപിയുടെസ വോട്ടില്‍ 0.5 ശതമാനം കുറവാണ് ഉണ്ടായത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ