Entertainment News

ആയിരം കോടിയുടെ ചിത്രം, ലാലിന്റെ പ്രഖ്യാപനത്തില്‍ സിനിമാ ലോകം ഞെട്ടി

Tue, Apr 18, 2017

Arabianewspaper 2002
ആയിരം കോടിയുടെ ചിത്രം, ലാലിന്റെ പ്രഖ്യാപനത്തില്‍ സിനിമാ ലോകം ഞെട്ടി

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തേയും ചെലവേറിയ ചിത്രം മഹാനായ എഴുത്തുകാരനും നടനും ഒരുമിക്കുന്ന മഹാഭാരതം ആയിരിക്കുമെന്ന പ്രഖ്യാപനം ഇന്ത്യന്‍ സിനിമാ ചരിത്രത്തെ ഞെട്ടിച്ചു. നൂറു കോടി ക്ലബില്‍ എത്തുന്ന ചിത്രത്തെ കുറിച്ച് ചര്‍ച്ച നടത്തുന്ന ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ ലോകമാണ് ബുഹത് സംരംഭത്തിന്റെ ചെലവ് കേട്ട് ഞെട്ടിയത്.


പ്രമുഖ പ്രവാസി വ്യവസായിയായ ബി ആര്‍ ഷെട്ടിയാണ് ചിത്രത്തിന് മുതല്‍ മുടക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ വി എ ശ്രീകുമാര്‍ മേനോനാണ് മഹാഭാരതം അണിയിച്ചൊരുക്കുന്നത്.


ഹോളിവുഡ് കലാകാരന്‍മാരും അണിചേരുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തിരക്കഥ എഴുതിയ എംടി പണച്ചെലവ് കാരണം ഇത്രയും കാലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.


എംടിയുടെ പ്രശസ്തമായ നോവല്‍ രണ്ടാം മൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുമ്പോള്‍ കഥാ നായകനായ ഭീമന്റെ വേഷത്തില്‍ എത്തുന്നത് മോഹന്‍ ലാലാണ്.


വലിയ ക്യാന്‍വാസായതിനാല്‍ ചിത്രം രണ്ടു ഭാഗങ്ങളായാണ് പുറത്തിറക്കുക. 2018 സെപ്തംബറില്‍ ചി്രതീകരണം ആരംഭിക്കും. 2020 ല്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യം. രണാം ഭാഗം 90 ദിവസത്തിനുള്ളിലും. മലയാളം, ഇംഗ്ലീഷ്,. ഹിന്ദി,.തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ഒരുക്കുക.


ഗ്രാഫിക്‌സ് സഹായത്തോടെയാകും വിപുലമായ യുദ്ധ രംഗങ്ങള്‍ ഒരുക്കുക. പഴശിരാജ പോലുള്ള ബിഗ് ബഡ്ജറ്റ് ചിത്രത്തിനു ശേഷമാണ് എംടിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ തയ്യാറാകുന്നത്.


മഹാഭാരതത്തിലെ വ്യത്യസ്തമായ കഥയാണ് ഭീമന്റെ ഭാഗത്തു നിന്നുള്ള തിരക്കഥയിലൂടെ എംടി പറയുന്നത്. എംടിയുടെ രണ്ടാമൂഴത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പല ആവര്‍ത്തി വായിച്ച ശേഷമാണ് ചിത്രത്തിന്റെ നിര്‍മാണം താന്‍ ഏറ്റെടുത്തതെന്ന് ബിആര്‍ ഷെട്ടി പറഞ്ഞു,.


കല്യാണ്‍ സില്‍ക്‌സ് പോലുള്ള പരസ്യങ്ങളിലുടെ പ്രശസതനാണ് സംവിധായകന്‍ ശ്രീകുമാര്‍. അദ്ദേഹത്തിന്റെ കഴിവുകളിലും വിശ്വാസമുണ്ട്.


20 വര്‍ഷമായി താന്‍ രണ്ടാമൂഴത്തിന്റെ തിരക്കഥാ രചനയിലാണെന്ന് എംടിയും പറയുന്നു. പലരും ചിത്രമെടുക്കാന്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍, വലിയൊരു ക്യാന്‍വാസില്‍ ഒതുങ്ങുന്ന ഈ തിരക്കഥയ്ക്ക് ദൃശ്യാവിഷ്‌കാരം സാദ്ധ്യമാകാന്‍ വന്‍ തുക മുതല്‍ മുടക്കുവരുമെന്ന് താന്‍ അവരോടൊല്ലൊം പറയുകയായിരുന്നു.


തുടര്‍ന്നാണ് ബി ആര്‍ ഷെട്ടിയുടെ പങ്കാളിത്തം ഇതില്‍ വരുന്നത്. തിരക്കഥ ഏറ്റുവാങ്ങിയ ശ്രീകുമാര്‍ ആത്മവിശ്വാസേേത്താടെ തന്ന ഉറപ്പാണ് തനിക്ക് പ്രചോദനമായത്. രണ്ടാമൂഴം എന്ന കൃതിക്ക് അര്‍ഹിക്കുന്ന ആഴവും പരപ്പും നിലനിര്‍ത്തി ചിത്രം എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഈ പദ്ധതിയുമായി താന്‍ മുന്നോട്ട് പോകുകയുള്ളുവെന്നാണ് ..ഇത് താന്‍ മുഖവിലയ്ക്ക് എടുത്തു -എംടി പറഞ്ഞു.

Tags :   Mahabharata 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ