General News

തമിഴ് നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം, ശശികലയ്‌ക്കെതിരെ നേതാക്കള്‍

Mon, Apr 17, 2017

Arabianewspaper 423
തമിഴ് നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം, ശശികലയ്‌ക്കെതിരെ നേതാക്കള്‍

തമിഴ്‌നാട്ടില്‍ വീണ്ടും പാതിരാത്രിയില്‍ രാഷ്ട്രീയ നാടകം. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരെ മുഖ്യമന്ത്രി ഇ കെ പളനി സ്വാമിയും വിമത വിഭാഗം നേതാവ് ഒ പനീര്‍ശെല്‍വവും ഒരുമിച്ചതോടെയാണ് ഇടവേളയ്ക്കു ശേഷം വീണ്ടും രാഷ്ട്രീയ നാടകത്തിന് തിരശീല ഉയര്‍ന്നത്.


പാര്‍ട്ടി ചിഹ്നത്തിനായി തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊടുന്നനെ പാര്‍ട്ടി ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകനെതിരെ മന്ത്രിമാര്‍ രംഗത്ത് വന്നത്.


ആര്‍ കെ നഗറില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതും ദിനകരനെതിരെ തിരിയാന്‍ കാരണമായി. മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമിയും ഒ പനീര്‍ശെല്‍വം വിഭാഗവും ലയിക്കാമുള്ള നീക്കത്തിലാണെന്ന് പാര്‍ട്ടി നേതാവ് ജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു,

Tags : AIADMK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ