General News

ഫിലിപ്പൈന്‍സ് പ്രസിഡന്റ് ടൈം റീഡര്‍ പോളില്‍ വിജയിച്ചു, മോഡിക്ക് ഇക്കുറി ഒരു ശതമാനം പോലും വോട്ട് കിട്ടിയില്ല

Mon, Apr 17, 2017

Arabianewspaper 601
ഫിലിപ്പൈന്‍സ് പ്രസിഡന്റ് ടൈം റീഡര്‍ പോളില്‍ വിജയിച്ചു, മോഡിക്ക്  ഒരു ശതമാനം പോലും വോട്ട് കിട്ടിയില്ല

2015 ല്‍ വായനക്കാരുടെ ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനം നേടിയ മോഡിക്ക് 2017 ലെ വോട്ടെടുപ്പില്‍ ഒരു ശതമാനം വോട്ടു പോലും ലഭിച്ചില്ല. ടൈം വാരിക എല്ലാവര്‍ഷവും നടത്തുന്ന സര്‍വ്വേയിലാണ് 2017 ലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന100 വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുന്നത്.


ഇക്കുറി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെര്‍റ്റ് ഒന്നാമതെത്തുകയായിരുന്നു. ഓണ്‍ലൈനില്‍ നടത്തിയ വോട്ടെടുപ്പില്‍ അഞ്ചു ശതമാനം പേര്‍ ഡ്യുറ്റെറെറ്റിന് യെസ് എന്ന വോട്ടു രേഖപ്പെടുത്തുകയായിരുന്നു.


കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച പോളിംഗ് ഏപ്രില്‍ 16 നാണ് അവസാനിച്ചത്. രാജ്യത്തെ മയക്കു മരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യുകയും ഏഴായിരത്തോളം പേരെ ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തുകയും ചെയ്തതിലൂടെ മനുഷ്യാവകാശ സംഘടനകളുടെ നോട്ടപ്പുള്ളിയായി ഡ്യുറ്റെററ്റ് മാറിയിരുന്നു.


കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യു, പോപ് ഫ്രാന്‍സിസ്, ബില്‍ ഗേര്‌റ്‌സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഡൊണാള്‍ഡ് ട്രംപ്, വയോള ഡേവിസ്, എമ്മാ സ്റ്റോണ്‍ എന്നിവര്‍ക്ക് മൂന്നു ശതമാനം വോട്ടുകളാണ് ലഭിച്ചത്. മോഡിക്ക് ഇക്കുറി ഒരു ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മോഡിയെ കൂടാതെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോ സോഫ്ട് സിഇഒ സത്യ നദല്ലെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘു റാം രാജന്‍, ടെന്നീസ് താരം സാനിയ മിര്‍സ, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ഫ്‌ളിപ് കാര്‍ട്ട് ഫൗണ്ടര്‍മാരായ ബിന്നി, സച്ചിന്‍ ബന്‍സാല്‍ എന്നിവരും ടൈം 100 പട്ടികയില്‍ ഉണ്ട്. ഇവര്‍ക്കും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ടു ലഭിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ