General News

മര്യാദയില്ലാത്ത യാത്രക്കാരില്‍ നിന്നും 15 ലക്ഷം വരെ പിഴയീടാക്കാന്‍ എയര്‍ ഇന്ത്യ

Mon, Apr 17, 2017

Arabianewspaper 379
മര്യാദയില്ലാത്ത യാത്രക്കാരില്‍ നിന്നും 15 ലക്ഷം വരെ പിഴയീടാക്കാന്‍ എയര്‍ ഇന്ത്യ

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രികര്‍ക്കും വിമാന ജോലിക്കാര്‍ക്കും ശല്യമുണ്ടാക്കുന്നവരേയും വിമാനം വൈകിപ്പിക്കുന്നവരേയും കനത്ത പിഴകൊടുത്ത് ശിക്ഷിക്കാന്‍ എയര്‍ ഇന്ത്യ തങ്ങളുടെ ചട്ടങ്ങള്‍ തിരുത്തി എഴുതി.


ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വിമാന ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ നേരിടാന്‍ കര്‍ശന നിയമവുമായി എയര്‍ ഇന്ത്യ കനത്ത പിഴ നിയമവുമായി രംഗത്ത് എത്തിയത്.


യാത്രക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റം വിമാന കമ്പനിക്കും അപകീര്‍ത്തി സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ ചട്ടങ്ങള്‍. മോശം പെരുമാറ്റം മൂലം യാത്രക്കാരന്‍ വിമാനയാത്ര ഒരു മണിക്കൂര്‍ വൈകിപ്പിച്ചാല്‍ അഞ്ച ലക്ഷം വരെ പിഴയൊടുക്കേണ്ടി വരും. രണ്ട് മണിക്കൂറിലധികം വൈകിയാല്‍ പതിനഞ്ച് ലക്ഷം രൂപയും പിഴയൊടുക്കണം.


അതേസമയം, എയര്‍ ഇന്ത്യ വിമാനം ജീവനക്കാരുടെ വീഴ്ചമൂലവും സാങ്കേതിക തകരാര്‍ മൂലവും വൈകിയാല്‍ യാത്രക്കാര്‍ക്ക് തിരിച്ചും എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

Tags : Air India 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ