General News

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം

Mon, Apr 17, 2017

Arabianewspaper 382
യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം

യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. പുതിയ ലൈസന്‍സിന്റെ കാലാവാധി രണ്ടു വര്‍ഷമായി നിജപ്പെടുത്തിയതാണ് ഇതിലൊന്ന്. നേരത്തെ, ലൈസന്‍സ് നല്‍കി വന്നിരുന്നത് പത്തു വര്‍ഷത്തേക്കായിരുന്നു. യുഎഇയിലെ പൗരന്‍മാര്‍ക്ക് പത്തു വര്‍ഷം കാലാവധി തുടരും.


ആദ്യം രണ്ട് വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കി കഴിഞ്ഞാല്‍ പിന്നീട് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഇത് പുതുക്കേണ്ടതായി വരും.


ഇതു കൂടാതെ ചില ട്രാഫിക് നിയമ പരിഷ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡഷ്യന്‍ മേഖലയില്‍ വാഹനം ഓടിക്കുന്നതിനുള്ള വേഗപരിധി മണിക്കൂറില്‍ നാല്‍പതു കിലോമീറ്ററില്‍ താഴെയാക്കിയാണ് നിശ്ചയിച്ചിട്ടുള്ളത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, സ്‌കൂള്‍ ബസുകള്‍ നിര്‍ത്തിയിട്ടുള്ളതിന്റെ അഞ്ചുമീറ്റര്‍ അകലത്തില്‍ മാത്രമെ മറ്റു വാഹനങ്ങള്‍ നിര്‍ത്താവുള്ളു.


പത്തു വയസിനു മേല്‍ പ്രായമുള്ള (ഉയരം 145 സെന്റി മീറ്റര്‍) കുട്ടികളെ മാത്രമെ മുന്നിലെ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാവുള്ളു. നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേകം സുരക്ഷയുള്ള സീറ്റു പ്രദാനം ചെയ്യണെമെന്നും നിയമം അനുശാസിക്കുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ